അപകടക്കെണിയൊരുക്കി നടുറോഡിലെ ബാരിക്കേഡുകള്‍
1572386
Thursday, July 3, 2025 1:13 AM IST
കാഞ്ഞങ്ങാട്: കാസര്‍ഗോഡ്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നടുറോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ നടുവിലായാണ് മുന്നറിയിപ്പ് ഇല്ലാതെ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്ക് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഈ ബാരിക്കേഡില്‍ തട്ടി അപകടത്തില്‍പെട്ടിട്ടുണ്ട്. റോഡിന്റെ നടുവിലായുള്ള വലിയ കുഴികളും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഈ വിഷയത്തില്‍ അധികാരികളുടെ ശ്രദ്ധ പതിയാന്‍ യാത്രക്കാരുടെ ജീവന് പൊലിയാണോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.