ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി കാ​ട്ടാ​ത്തി​യേ​ല്‍ അ​മ​ല്‍ റോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​ഏ​റ്റു​മാ​നൂ​ര്‍ ക്രി​സ്തു​രാ​ജ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും.

മൃ​ത​ദേ​ഹം ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്നും ബു​ധ​നാ​ഴ്ച രാ​ത്രി 9.15ന്‍റെ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ന്യൂ​ഡ​ല്‍​ഹി വ​ഴി വ്യാ​ഴാ​ഴ്ച രാ​ത്രി കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ക്കും.

മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് സ്വ​ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന് അ​ന്ത്യാ​ഞ്ജ​ലി​യ​ര്‍​പ്പി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കും.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ മ്യൂ​ണി​ക് ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ്, കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍, കേ​ര​ള സം​സ്ഥാ​ന മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, കോ​ട്ട​യം എം​പി അ​ഡ്വ. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, രാ​ജ്യ​സ​ഭ എം​പി ജോ​സ് കെ.​ മാ​ണി,


നോ​ര്‍​ക്ക റൂ​ട്ട്സ്, മ്യൂ​ണി​ക്കി​ലെ ഹ​ക്കിം ഗു​ര​ബ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫ്യൂ​ണ​റ​ല്‍ സ​ര്‍​വീ​സ് എ​ന്നി​വ​രു​മാ​യി ഇ​ട​പെ​ട്ട് ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള ലോ​ക​കേ​ര​ള സ​ഭാം​ഗ​വും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ആ​ണ്.

ബാ​ഡ​ൻ വ്യു​ർ​ട്ടം​ബ​ർ​ഗ് സം​സ്ഥാ​ന​ത്തി​ലെ ഉ​ൾ​മ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സിം​ഗ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു 22 വ​യ​സു​കാ​ര​നാ​യ അ​മ​ല്‍ റോ​യി.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് അ​മ​ൽ ജ​ർ​മ​നി​യി​ലെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് ജ​ര്‍​മ​ന്‍ പോ​ലീ​സ് ന​ല്‍​കി​യ വി​വ​രം.

കോ​ട്ട​യം കാ​ണ​ക്കാ​രി റോ​യി ജോ​സ​ഫി​ന്‍റെ​യും ബി​ന്ദു റോ​യി​യു​ടെ​യും മ​ക​നാ​ണ് അ​മ​ല്‍. ഒ​രു സ​ഹോ​ദ​രി​യു​ണ്ട്.