ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ സി​നി​മ​യാ​യ ‘രാ​മാ​യ​ണ’ ആ​ദ്യ ഗ്ലിം​പ്സ് പു​റ​ത്ത്. സി​നി​മ​യു​ടെ ടൈ​റ്റി​ൽ കാ​ർ​ഡ് ആ​ണ് മൂ​ന്ന് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

നി​തേ​ഷ് തി​വാ​രി ഒ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ൽ ര​ൺ​ബീ​ര്‍ ക​പൂ​ർ ശ്രീ​രാ​മ​നാ​യും യ​ഷ് രാ​വ​ണ​നാ​യും അ​ഭി​ന​യി​ക്കു​ന്നു. ഓ​സ്ക​ർ ജേ​താ​ക്ക​ളാ​യ ഹാ​ൻ​സ് സി​മ്മ​റും എ.​ആ​ർ. റ​ഹ്മാ​നു​മാ​ണ് സം​ഗീ​തം.



ലൈ​വ് ആ​ക്‌​ഷ​ൻ സി​നി​മ​ക​ൾ പോ​ലെ കൂ​റ്റ​ൻ സെ​റ്റ് ഇ​ട്ട് ഹോ​ളി​വു​ഡ് ലെ​വ​ൽ പ്രൊ​ഡ​ക്‌​ഷ​ൻ ക്വാ​ളി​റ്റി​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​കും രാ​മാ​യ​ണ. സാ​യി പ​ല്ല​വി സീ​ത​യാ​യും, ര​വി ഡൂ​ബൈ ല​ക്ഷ്മ​ണ​ൻ ആ​യും സ​ണ്ണി ഡി​യോ​ൾ ഹ​നു​മാ​നാ​യും എ​ത്തു​ന്നു.

ശ്രീ​ധ​ർ രാ​ഘ​വ​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. ഐ ​മാ​ക്സി​ലാ​ണ് ചി​ത്രം പൂ​ർ​ണ​മാ​യും ചി​ത്രീ​ക​രി​ക്കു​ക. ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ്. ആ​ദ്യ ഭാ​ഗ​ത്തി​ൽ അ​തി​ഥി​വേ​ഷ​ത്തി​ലാ​കും യ​ഷ് എ​ത്തു​ക.