മു​ല്ല​പ്പെ​രി​യാ​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്ന​തി​ൽ ആ​ശ​ങ്ക; സ്റ്റാ​ലി​ന് ക​ത്ത​യ​ച്ച് പി​ണ​റാ​യി
മു​ല്ല​പ്പെ​രി​യാ​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്ന​തി​ൽ ആ​ശ​ങ്ക; സ്റ്റാ​ലി​ന് ക​ത്ത​യ​ച്ച് പി​ണ​റാ​യി
Thursday, December 2, 2021 5:38 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കേ​ര​ളം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന് ക​ത്ത​യ​ച്ചു.

സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്പോ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​ക​ണം. കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി പ​ക​ൽ സ​മ​യ​ത്ത് മാ​ത്രം ഷ​ട്ട​റു​ക​ൾ തു​റ​ക്ക​ണ​മെ​ന്നും കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഇ​ന്നും പു​ല​ർ​ച്ചെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്നി​രു​ന്നു. ഡാ​മി​ന്‍റെ പ​ത്ത് സ്പി​ൽ​വേ ഷ​ട്ട​റു​ക​ളാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഷ​ട്ട​റു​ക​ൾ 60 സെ.​മീ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഒ​ൻ​പ​തും പ​ത്തും ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത് പു​ല​ർ​ച്ചെ 3.30 ന് ​ശേ​ഷ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും പു​ല​ർ​ച്ചെ ത​മി​ഴ്നാ​ട് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഡാം ​തു​റ​ന്നു​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.