ടെ​ൽ അ​വീ​വ്: ഇ​സ്രേ​ലി ജ​ന​ത ഒ​ന്ന​ട​ങ്കം കാ​ത്തി​രു​ന്ന നി​മി​ഷ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ യാ​ഥാ​ർ​ഥ്യ​മാ​യ​ത്. 738 ദി​വ​സ​ങ്ങ​ൾ പ​ല​സ്തീ​ൻ ഭീ​ക​ര​രു​ടെ ക​സ്റ്റ​ഡി​യി​ൽ ദു​രി​ത​യാ​ത​ന​ക​ൾ ഏ​റ്റു​വാ​ങ്ങി ജീ​വ​ൻ നി​ല​നി​ർ​ത്തി​യ 20 ബ​ന്ദി​ക​ൾ ഇ​ന്ന​ലെ മോ​ചി​ത​രാ​യി പ്രി​യ​പ്പെ​ട്ട കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും ഒ​ത്തു​ചേ​ർ​ന്നു.

ഹ​മാ​സ് ഭീ​ക​ര​ർ വി​ട്ട​യ​ച്ച ബ​ന്ദി​ക​ളെ റെ​ഡ്ക്രോ​സ് സ്വീ​ക​രി​ച്ച് ഇ​സ്രേ​ലി സേ​ന​യ്ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​സ്രേ​ലി​സേ​ന ഉ​ട​ൻ​ത​ന്നെ എ​ല്ലാ​വ​രെ​യും ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ചു.

ആ​ശു​പ​ത്രി​ക​ളി​ൽ കാ​ത്തി​രു​ന്ന മാ​താ​പി​താ​ക്ക​ളും പ​ങ്കാ​ളി​ക​ളും മ​ക്ക​ളും അ​ട​ക്ക​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ബ​ന്ദി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന​ത് വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ൾ​ക്കി​ട​യാ​ക്കി. സ​ന്തോ​ഷ​ത്തി​ന്‍റെ ക​ണ്ണു​നീ​രി​നി​ടെ വാ​ക്കു​ക​ൾ​ക്കി​ട​മി​ല്ലാ​താ​യി. ര​ണ്ടു വ​ർ​ഷ​മാ​യി ടെ​ൽ അ​വീ​വി​ലെ ‘ബ​ന്ദി​ക​ളു​ടെ ച​ത്വ​ര’ ​ത്തി​ൽബ​ന്ദി​മോ​ച​ന​ത്തി​നാ​യി പോ​രാ​ടി​യ​വ​ർ​ക്കും ഇ​ന്ന​ലെ അ​ത്യ​ഹ്ലാ​ദ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു.

ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച നാ​ലു ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും ഹ​മാ​സ് ഇ​ന്ന​ലെ ഇ​സ്ര​യേ​ലി​നു വി​ട്ടുന​ൽകി. ഇ​നി 24 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾകൂ​ടി ഹ​മാ​സ് കൈ​മാ​റാ​നു​ണ്ട്. ബ​ന്ദി​ക​ളെ​ല്ലാം ഇ​സ്ര​യേ​ലി​ലെ​ത്തു​ന്ന​തു​വ​രെ വി​ശ്ര​മ​മി​ല്ലെ​ന്ന് ഇ​സ്രേ​ലി സേ​ന ഇ​ന്ന​ലെ​യും ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി.


ബ​ന്ദി​മോ​ച​ന​ത്തി​നു പ​ക​ര​മാ​യി 1968 പ​ല​സ്തീ​ൻ ത​ട​വു​കാ​ർ ഇ​ന്ന​ലെ ഇ​സ്രേ​ലി ജ​യി​ലു​ക​ളി​ൽ​നി​ന്ന് മോ​ചി​ത​രാ​യി. ഇ​തി​ൽ 250 പേ​ർ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രും ശേ​ഷി​ക്കു​ന്ന​വ​ർ 2023 ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഗാ​സ​യി​ൽ​നി​ന്ന് അ​റ​സ്റ്റി​ലാ​യ​വ​രു​മാ​ണ്. റെ​ഡ് ക്രോ​സ് ആ​ണ് ഇ​വ​രെ സ്വീ​ക​രി​ച്ച് വെ​സ്റ്റ് ബാ​ങ്കി​ലും ഗാ​സ​യി​ലും എ​ത്തി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി​യ​വ​രെ പ​ല​സ്തീ​ൻ ജ​ന​ത അ​ത്യാ​ഹ്ലാ​ദ​ത്തോ​ടെ വ​ര​വേ​റ്റു.

2023 ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ഹ​മാ​സ് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി ഇ​സ്ര​യേ​ൽ ആ​രം​ഭി​ച്ച യു​ദ്ധം ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം സ​മാ​പി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഇ​ന്ന​ലെ ഇ​സ്ര​യേ​ൽ, ഗാ​സ, ഈ​ജി​പ്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ല​ഭി​ച്ച​ത്. ഹ​മാ​സ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 1200 പേ​രാ​ണ് പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ 67,682 പേ​രും കൊ​ല്ല​പ്പെ​ട്ടു.