വെെഎംസിഎ സബ് റീജണൽ സമാധാന സംഗമം സംഘടിപ്പിച്ചു
1599699
Tuesday, October 14, 2025 8:03 AM IST
സുൽത്താൻ ബത്തേരി: പശ്ചിമേഷ്യയിൽ സംഘർഷം അവസാനിപ്പിക്കാൻ ലോകനേതാക്കൾ മുൻകൈ എടുത്ത് സമാധാന ഉടന്പടി ഉണ്ടാകുന്നതിലുള്ള സന്തോഷം പങ്കുവച്ച് വൈഎംസിഎ വയനാട് സബ് റീജണലിന്റെ നേതൃത്വത്തിൽ ബത്തേരി ഗാന്ധി സ്ക്വയറിൽ സമാധാന സംഗമം സംഘടിപ്പിച്ചു.
കേരള റീജണൽ വൈസ് ചെയർമാൻ കുര്യൻ തൂന്പുങ്കൽ ഉദ്ഘാടനം ചെയ്തു.
സബ് റീജിയൻ ചെയർമാൻ സി.ജെ. ടോമി അധ്യക്ഷത വഹിച്ചു. ജനറൽ കണ്‍വീനർ ജയിംസ് ജോസഫ്, പ്രോജക്ട് ചെയർമാൻ ബിജു തിണ്ടിയത്ത്, റീജണൽ ജനറൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജൻ തോമസ്, നാഷണൽ ബോർഡ് അംഗം പ്രഫ. തോമസ് പോൾ എന്നിവർ പ്രസംഗിച്ചു.
എം.കെ. പാപ്പച്ചൻ, വിനു തോമസ്, കെ.ഐ. വർഗീസ്, ജിനേഷ് ചീനിക്കുഴി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമാധാന സംഗമത്തിന്റെ ഭാഗമായി ബത്തേരി ടൗണിൽ മധുരം വിതരണം ചെയ്തു.