ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ നാ​യി​ക​യാ​യെ​ത്തി​യ സൂ​പ്പ​ർ ഹീ​റോ ചി​ത്രം ലോ​ക ച​രി​ത്ര​നേ​ട്ട​വു​മാ​യി മു​ന്നേ​റു​ന്നു. ചി​ത്രം 300 കോ​ടി നേ​ടി​യെ​ന്ന് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

നേ​ര​ത്തെ, എ​മ്പു​രാ​നെ പി​ന്നി​ട്ട് മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ള​ക്ഷ​ന്‍ നേ​ടു​ന്ന ചി​ത്ര​മാ​യി 'ലോ​ക' മാ​റി​യി​രു​ന്നു. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ വേ​ഫെ​റ​ര്‍ ഫി​ലിം​സ് നി​ര്‍​മി​ച്ച ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് ഡൊ​മി​നി​ക് അ​രു​ണ്‍ ആ​ണ്.

കേ​ര​ള​ത്തി​ല്‍​നി​ന്ന് മാ​ത്രം ചി​ത്രം 120 കോ​ടി​യി​ലേ​റെ നേ​ടി​യ​താ​യാ​ണ് വി​വ​രം. അ​ഞ്ചാം​വാ​ര​ത്തി​ലും ഇ​രു​ന്നൂ​റി​ല​ധി​കം സ്‌​ക്രീ​നു​ക​ളി​ലാ​യി ചി​ത്രം വി​ജ​യ​ക​ര​മാ​യി പ്ര​ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്.

കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ല്‍​നി​ന്ന് മാ​ത്രം ആ​ദ്യ​മാ​യി 50,000 ഷോ​ക​ള്‍ പി​ന്നി​ടു​ന്ന ചി​ത്ര​മാ​യും ലോ​ക മാ​റി​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ പു​തി​യ ഇ​ന്‍​ഡ​സ്ട്രി ഹി​റ്റാ​യി മാ​റി​യ ചി​ത്രം, ഒ​രു കോ​ടി 18 ല​ക്ഷ​ത്തി​ല​ധി​കം പ്രേ​ക്ഷ​ക​രാ​ണ് ഇ​തി​നോ​ട​കം ആ​ഗോ​ള​ത​ല​ത്തി​ല്‍ ക​ണ്ട​ത്.

പാ​ന്‍ ഇ​ന്ത്യ​ന്‍ ഹി​റ്റാ​യി മാ​റി​യ ചി​ത്രം മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും സൂ​പ്പ​ര്‍ വി​ജ​യം നേ​ടു​ക​യും വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റു​ക​യും ചെ​യ്തു.