മുനന്പം: മന്ത്രിസഭ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി
Tuesday, October 14, 2025 3:06 AM IST
തിരുവനന്തപുരം: മുനന്പം വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാരിനു ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി അനുമതി നല്കിയ സാഹചര്യത്തിൽ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ കൈക്കൊള്ളും. മന്ത്രിസഭ ചർച്ച ചെയ്താവും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക.
മുനന്പം റിപ്പോർട്ട് സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
മുനന്പം ഭൂമി വഖഫ് ഭൂമിയല്ലെന്നു കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർണായക നിരീക്ഷണം നടത്തിയത്. ഇതിനു പിന്നാലെയാണ് സർക്കാർ പ്രത്യേക യോഗം ചേർന്ന് തുടർനടപടികൾ വേഗത്തിലാക്കിയത്.