പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചു: കു​നാ​ൽ ക​മ്ര​യു​ടെ പ​രി​പാ​ടി​യും റ​ദ്ദാ​ക്കി
പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചു: കു​നാ​ൽ ക​മ്ര​യു​ടെ പ​രി​പാ​ടി​യും റ​ദ്ദാ​ക്കി
Wednesday, December 1, 2021 4:42 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സ്റ്റാ​ൻ​ഡ് അ​പ്പ് കോ​മ​ഡി ഷോ​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി സ്റ്റേ​ജ് കൊ​മേ​ഡി​യ​ൻ കു​നാ​ൽ ക​മ്ര. പ​രി​പാ​ടി​ക്ക് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. മ​റ്റൊ​രു സ്റ്റാ​ൻ​ഡ് അ​പ്പ് കൊ​മേ​ഡി​യ​ൻ മു​ന​വ​ർ ഫാ​റൂ​ഖി പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​മ്ര​യു​ടെ​യും പി​ൻ​മാ​റ്റം.

ബം​ഗ​ളൂ​രു​വി​ൽ സ്റ്റാ​ൻ​ഡ് അ​പ് കോ​മ​ഡി ഷോ​ക​ൾ ന​ട​ത്താ​നു​ള്ള ഇ​രു​വ​രു​ടെ​യും തീ​രു​മാ​ന​ത്തി​നെ​തി​രേ ഹി​ന്ദു​ത്വ​സം​ഘ​ട​ന​ക​ളു​ടെ ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു. കൂ​ടു​ത​ൽ പേ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന വേ​ദി​യി​ൽ 45 പേ​ർ​ക്ക് മാ​ത്ര​മാ​ണ് പോ​ലീ​സ് അ​നു​മ​തി ന​ൽ​കി​യ​ത്. ഭ​ര​ണ​കൂ​ടം ത​ന്നെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ക​മ്ര ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​ന​വ​റും പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ച്ച​ത്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ബം​ഗ​ളൂ​രു പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ മു​ന​വ​റി​ന്‍റെ 12 പ​രി​പാ​ടി​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. വി​ദ്വേ​ഷം വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നാ​ൽ ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യും മു​ന​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.