പകൽ വീട് ഉദ്ഘാടനം ചെയ്തു
1592879
Friday, September 19, 2025 5:15 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി മഹിളാ സമാജത്തിൽ നിന്നും വിട്ടു കിട്ടിയ അഞ്ചു സെന്റ് സ്ഥലവും കെട്ടിടവും നവീകരിച്ച് പകൽവീടാക്കി മാറ്റി.
പകൽ വീടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു. വാർഡ് മെമ്പർ ജോർജുകുട്ടി വിളക്കുന്നേൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ജമീല അസീസ് മുഖ്യപ്രഭാഷണം നടത്തി.
ഫാ. പോൾ മരിയ പീറ്റർ, ഫാ. റെജി കോലാനിക്കൽ, പഞ്ചായത്ത് മെമ്പർമാരായ ചിന്നമ്മ മാത്യു, ബിന്ദു ജോർജ്,ക്ഷീരോൽപാദന സഹകരണസംഘം പ്രസിഡന്റ് ബെന്നി ജേക്കബ്, വ്യാപാര വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തമ്പി വായിക്കാട്ട്,ഡോണ ഫ്രാൻസിസ്, സീന ദിലീഷ് എന്നിവർ പ്രസംഗിച്ചു.