ന​യാ​പൈ​സ​യി​ല്ല! ഒടുവിൽ സ്ഥാ​നാ​ർ​ഥി​യോ​ടു കാ​ശു ചോദിച്ചു കോ​ൺ​ഗ്ര​സ്
ന​യാ​പൈ​സ​യി​ല്ല! ഒടുവിൽ സ്ഥാ​നാ​ർ​ഥി​യോ​ടു കാ​ശു ചോദിച്ചു കോ​ൺ​ഗ്ര​സ്
Friday, September 17, 2021 9:24 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ളി​ലെ വി​യോ​ജി​പ്പു​ക​ൾ​ക്കും കൊ​ഴി​ഞ്ഞു​പോ​ക്കി​നും ഒ​പ്പം കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ക​ടു​ത്ത സാ​ന്പ​ത്തി​ക ബാ​ധ്യ​ത. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ൾ​ക്കു പു​റ​മേ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ളും കോ​ണ്‍​ഗ്ര​സി​നെ വ​ല്ലാ​തെ വ​ല​യ്ക്കു​ന്നു.

2022ൽ ​ന​ട​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ടി​ക്ക​റ്റ് അ​പേ​ക്ഷി​ക്കു​ന്ന​വ​രി​ൽ​നി​ന്ന് 11,000 രൂ​പ വീ​തം പി​രി​ച്ചെ​ടു​ക്കു​ക​യാ​ണ് പാ​ർ​ട്ടി. കോ​ണ്‍​ഗ്ര​സ് യു​പി പ്ര​സി​ഡ​ന്‍റ് അ​ജ​യ് കു​മാ​ർ ല​ല്ലു ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ​ഹ​യോ​ഗ് രാ​ശി (സ​ഹ​ക​ര​ണ ഫീ​സ്) എ​ന്ന പേ​രി​ലാ​ണ് തു​ക പി​രി​ക്കു​ന്ന​ത്.

പിരിവ് നേരത്തെയും

സീ​റ്റു​ മോ​ഹി​ക​ളാ​യ പാ​ർ​ട്ടി നേ​താ​ക്ക​ളി​ൽ​നി​ന്നു കോ​ണ്‍​ഗ്ര​സ് പ​ണം പി​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യ​ല്ല. 2019ലെ ​ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ടി​ക്ക​റ്റി​ന് അ​പേ​ക്ഷ​യു​മാ​യി എ​ത്തി​യ​വ​രി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 5,000 രൂ​പ വീ​ത​വും സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 2,000 രൂ​പ വീ​ത​വു​മാ​ണ് പി​രി​ച്ച​ത്.

2018 മേ​യി​ൽ ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കോ​ണ്‍​ഗ്ര​സ് സം​ഭാ​വ​ന​ക​ൾ അ​ഭ്യ​ർ​ഥി​ച്ച് പാ​ർ​ട്ടി​യു​ടെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. ""ജ​നാ​ധി​പ​ത്യം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഞ​ങ്ങ​ളെ സ​ഹാ​യി​ക്കൂ.'' എ​ന്ന​താ​യി​രു​ന്നു പി​രി​വി​ന്‍റെ മു​ദ്രാ​വാ​ക്യം.

ചെലവ് കുതിക്കുന്നു

തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വു കൂ​ടി​യ​തും കോ​ണ്‍​ഗ്ര​സി​നു വെ​ല്ലു​വി​ളി​യാ​കും. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​പോ​ലും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ തു​ക​യും ന​ൽ​കാ​ൻ പാ​ർ​ട്ടി​ക്കു സാ​ധി​ച്ചി​ട്ടി​ല്ല. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചെ​ല​വ് ഏ​ക​ദേ​ശം 50,000 കോ​ടി രൂ​പ​യാ​യി​രു​ന്നു. അ​തേ​സ​മ​യം 2014ൽ ​അ​ത് 30,000 കോ​ടി രൂ​പ​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പോ​ലും സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് സ​ഹാ​യം തേ​ടി പാ​ർ​ട്ടി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ന്തം നി​ല​യ്ക്കു പ്ര​ചാ​ര​ണ​ച്ചെ​ല​വ് വ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കാ​ണ് കോ​ണ്‍​ഗ്ര​സ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും സീ​റ്റ് ന​ൽ​കി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ 83 ശ​ത​മാ​നം പേ​രും കോ​ടി​പ​തി​ക​ളു​മാ​യി​രു​ന്നു.

വൻ ചോർച്ച

കോ​ണ്‍​ഗ്ര​സി​ന്‍റെ ഖ​ജ​നാ​വ് ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​തി​ദ​യ​നീ​യ​മാ​യാ​ണ് ചോ​ർ​ന്നു തീ​ർ​ന്ന​ത്. 2004ൽ ​കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​പി​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്പോ​ൾ പാ​ർ​ട്ടി​യു​ടെ ആ​സ്തി 153 കോ​ടി രൂ​പ ആ​യി​രു​ന്നു.

ആ​റു വ​ർ​ഷ​ക്കാ​ലം വാ​ജ്പേ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലി​രു​ന്ന ബി​ജെ​പി​യു​ടെ വ​രു​മാ​നം അ​ന്ന് 91.5 കോ​ടി രൂ​പ മാ​ത്ര​മാ​യി​രു​ന്നു. 2013-2014 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്പോ​ൾ കോ​ണ്‍​ഗ്ര​സി​ന്‍റെ വ​രു​മാ​നം ബി​ജെ​പി​യു​ടേ​തി​നേ​ക്കാ​ൾ 31 ശ​ത​മാ​നം കൂ​ടു​ത​ലാ​യി​രു​ന്നു.

ബിജെപി കുതിച്ചു

എ​ന്നാ​ൽ, 2019-2020 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ളി​ൽ ബി​ജെ​പി​യു​ടെ വ​രു​മാ​നം 3,623 രൂ​പ​യാ​യി വ​ർ​ധി​ക്കു​ക​യും കോ​ണ്‍​ഗ്ര​സി​ന്‍റേ​ത് 682.2 കോ​ടി രൂ​പ​യി​ലൊ​തു​ങ്ങു​ക​യും ചെ​യ്തു. കോ​ണ്‍​ഗ്ര​സി​ന്‍റെ വ​രു​മാ​ന​ത്തി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ 25.69 ശ​ത​മാ​നം കു​റ​വാ​ണു​ണ്ടാ​യ​ത്. ബി​ജെ​പി ത​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തി​ന്‍റെ 76.15 ശ​ത​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ടു​ക​ളി​ലൂ​ടെ സ​മാ​ഹ​രി​ച്ച​പ്പോ​ൾ ആ ​വ​കു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു ല​ഭി​ച്ച​ത് ആ​കെ 14.24 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

2014നു ​ശേ​ഷം ബി​ജെ​പി ഒ​ന്നി​നു പു​റ​കേ ഒ​ന്നാ​യി സം​സ്ഥാ​ന​ങ്ങ​ളി​ൽ​കൂ​ടി അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​തോ​ടെ കോ​ർ​പ​റേ​റ്റ് സം​ഭാ​വ​ന​ക​ൾ എ​ല്ലാം ബി​ജെ​പി​യി​ലേ​ക്കു കേ​ന്ദ്രീ​ക​രി​ച്ചു. 2022 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ്, ഗോ​വ, മ​ണി​പ്പൂ​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും, ആ ​വ​ർ​ഷം അ​വ​സാ​നം ന​ട​ക്കു​ന്ന ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​സ്ഥ കൂ​ടു​ത​ൽ പ​രി​താ​പ​ക​ര​മാ​കും.

ആ​ഭ്യ​ന്ത​ര ക​ല​ഹം

നി​ല​വി​ൽ കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​ർ ഭ​രി​ക്കു​ന്ന പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, ച​ത്തീ​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ക​ടു​ത്ത ആ​ഭ്യ​ന്ത​ര​ക​ല​ഹ​ങ്ങ​ളാ​ണ്. കോ​ണ്‍​ഗ്ര​സ് സ​ഖ്യം ചേ​ർ​ന്നു സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച മ​ഹാ​രാ​ഷ്‌​ട്ര, ത​മി​ഴ്നാ​ട്, ജാ​ർ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്കു നി​ർ​ണാ​യ​ക റോ​ളു​മി​ല്ല.

അ​തി​നാ​ൽ ത​ന്നെ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു പാ​ർ​ട്ടി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ലേ​ക്ക് എ​ത്തേ​ണ്ട ഫ​ണ്ടു​ക​ളി​ലും കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​റ്റ​യ്ക്കും ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ഖ്യം ചേ​ർ​ന്നും ഭ​രി​ക്കു​ന്ന ബി​ജെ​പി​ക്കു വ​രു​മാ​ന​ത്തി​ന് ഒ​രു ബു​ദ്ധി​മു​ട്ടു​മി​ല്ല എ​ന്ന​താ​ണു വ​സ്തു​ത.

- സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.