തു​ട​ക്കം പാ​ളി; ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 217 റ​ൺ​സി​ന് ഇ​ന്ത്യ പു​റ​ത്ത്
തു​ട​ക്കം പാ​ളി; ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 217 റ​ൺ​സി​ന് ഇ​ന്ത്യ പു​റ​ത്ത്
Sunday, June 20, 2021 6:55 PM IST
സ​താം​പ്ട​ണ്‍: ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ലാ​ശ​പ്പോ​രി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 217 റ​ൺ​സി​ന് പു​റ​ത്ത്. ന്യൂ​സി​ല​ൻ​ഡി​നാ​യി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ കൈ​ൽ ജാ​മി​സ​ണാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്.

134 ന് 3 ​എ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് ത​ലേ​ദി​വ​സ​ത്തെ സ്കോ​റി​നോ​ട് 83 റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. ഉ​പ​നാ​യ​ക​ൻ അ​ജി​ങ്ക്യ ര​ഹാ നെ​യാ​ണ് ടോ​പ്സ്കോ​റ​ർ. ര​ഹാ​നെ 49 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി. നാ​യ​ക​ൻ കോ​ഹ്‌​ലി (44) ത​ലേ​ന്ന​ത്തെ സ്കോ​റി​ൽ നാ​ല് റ​ൺ​സ് മാ​ത്ര​മാ​ണ് ചേ​ർ​ത്ത​ത്.

പ​ന്തും (4) ജ​ഡേ​ജ​യും (15) നി​ര​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​ശ്വി​ൻ 22 റ​ൺ​സെ​ടു​ത്തു. വാ​ല​റ്റ​ത്ത് ആ​രും കാ​ര്യ​മാ​യൊ​ന്നും സം​ഭാ​വ​ന ന​ൽ​കി​യി​ല്ല. രോ​ഹി​ത്, കോ​ഹ്‌​ലി, പ​ന്ത് എ​ന്നി​വ​രു​ടെ വി​ക്ക​റ്റ് പി​ഴു​ത ജാ​മി​സ​ണാ​ണ് നാ​ശം​വി​ത​ച്ച​ത്. ജാ​മി​സ​ൺ 22 ഓ​വ​റി​ൽ 31 റ​ൺ​സ് മാ​ത്ര​മാ​ണ് വ​ഴ​ങ്ങി​യ​ത്. നീ​ൽ വാ​ഗ്ന​റും ബോ​ൾ​ട്ടും ര​ണ്ട് വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി. ടിം ​സൗ​ത്തി ഒ​രു​വി​ക്ക​റ്റ് നേ​ടി.

നേ​ര​ത്തെ ടോ​സ് നേ​ടി​യ കി​വീ​സ് നാ​യ​ക​ൻ കെ​യ്ൻ വി​ല്ല്യം​സ​ണ്‍ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​നം മ​ഴ​യെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.