വയോജന സംഗമം നടത്തി
1592786
Friday, September 19, 2025 12:44 AM IST
പാലാവയൽ: ഈസ്റ്റ് എളേരി പഞ്ചായത്തിന്റെയും ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച തണൽ വയോജന സംഗമം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ പ്രശാന്ത് പാറേക്കൂടിയിൽ, കെ.കെ.മോഹനൻ, മേഴ്സി മാണി, പഞ്ചായത്ത് അംഗം വി.ബി. ബാലചന്ദ്രൻ, സെക്രട്ടറി വി. ജഗദീഷ്, സീനിയർ സിറ്റിസൺ ഫോറം പാലാവയൽ യൂണിറ്റ് പ്രസിഡന്റ് ദേവസ്യ നരിമറ്റത്തിൽ, ഡോ.ടി. അനുപ്രസാദ്, പി.എ. സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ളവരെ ആദരിച്ചു. കലാപരിപാടികളും നടന്നു.