ഗ്രൗണ്ടും പവലിയനും നാടിന് സമര്‍പ്പിച്ചു
1592787
Friday, September 19, 2025 12:44 AM IST
കാസര്‍ഗോഡ്: എംപി ഫണ്ട് ഉപയോഗിച്ച് കാസര്‍ഗോഡ് നഗരസഭയുടെ സഹകരണത്തോടെ നെല്‍ക്കളയില്‍ നിര്‍മിച്ച ആധുനിക രീതിയിലുള്ള വോളിബോള്‍ കം ഷട്ടില്‍ ഗ്രൗണ്ടും പവലിയനും രാജ്മോഹന്‍ ഉണ്ണിത്താന് എംപി നാടിന് സമര്‍പ്പിച്ചു.
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കായിക പ്രോത്സാഹനത്തിന്റെ ഭാഗമായാണ് 35 ലക്ഷം രൂപ ചെലവഴിച്ച് വോളിബോള്‍, ഷട്ടില്‍ മത്സരങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഗ്രൗണ്ടും പവലിയനും ടോയ്ലറ്റ് അടങ്ങുന്ന ഡ്രസിംഗ് റൂം കെട്ടിടവും നിര്‍മിച്ചത്. നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം അധ്യക്ഷതവഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ ഖാലിദ് പച്ചക്കാട്, കെ. രജനി, കൗണ്‍സിലര്‍മാരായ പി. രമേശ്, ലളിത, കെ. സവത എന്നിവര്‍ സംബന്ധിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷന്‍ സഹീര്‍ ആസിഫ് സ്വാഗതവും മുനിസിപ്പല്‍ എന്‍ജിനിയര്‍ എസ്. വിഷ്ണു നന്ദിയും പറഞ്ഞു.