ജ​ലീ​ലി​നെ വി​ടാ​തെ എ​ൻ​ഐ​എ; മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​ക​ളെക്കു​റി​ച്ചും അ​ന്വേ​ഷ​ണം
Saturday, September 19, 2020 12:33 PM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ വി​ദേ​ശ​യാ​ത്ര​ക​ളെ കു​റി​ച്ചും എ​ൻ​ഐ​എ അ​ന്വേ​ഷ​ണം.

ജ​ലീ​ലി​ന് യു​എ​ഇ കോ​ണ്‍​സ​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഉ​ള്ള​ത് ഔ​ദ്യോ​ഗി​ക ബ​ന്ധം മാ​ത്ര​മ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ൻ​ഐ​എ മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി ജ​ലീ​ലി​നെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി എ​ൻ​ഐ​എ​യും ചോ​ദ്യം ചെ​യ്ത​ത്. ജ​ലീ​ലി​ന്‍റെ മൊ​ഴി​ക​ൾ വി​ശ​ക​ല​നം ചെ​യ്ത​ശേ​ഷം വീ​ണ്ടും മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.

ച​ട്ട​പ്ര​കാ​ര​മ​ല്ലാ​തെ യു​എ​ഇ​യി​ൽ​നി​ന്നെ​ത്തി​യ മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ളാ​ണ് മ​ന്ത്രി​യെ സം​ശ​യ​ക്കു​രു​ക്കി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ത​ഗ്ര​ന്ഥ​ത്തി​ന്‍റെ മ​റ​വി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യോ എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലാ​ണ് മ​ന്ത്രി​യെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ മ​ല​പ്പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി മ​ന്ത്രി ചെ​യ​ര്‍​മാ​നാ​യ സി ​ആ​പ്റ്റി​ന്‍റെ വാ​ഹ​ന​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

ഈ ​വാ​ഹ​ന​ത്തി​ല്‍ ജി​പി​എ​സ് സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തൃ​ശൂ​രി​ലെ​ത്തി​യ​ശേ​ഷം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ അ​ട​ങ്ങി​യ പാ​ഴ്സ​ലി​ന്‍റെ ഭാ​ര​ത്തി​ല്‍ വ​ന്ന വ്യ​ത്യാ​സ​വും സം​ശ​യ​ത്തി​നി​ട​യാ​ക്കി.

സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സ്വ​പ്‌​ന സു​രേ​ഷു​മാ​യു​ള്ള ബ​ന്ധ​വും യു​എ​ഇ കോ​ണ്‍​സ​ലേ​റ്റു​മാ​യു​ള്ള ക്ര​മ​ര​ഹി​ത​മാ​യ ബ​ന്ധ​വും ചോ​ദി​ച്ച​റി​ഞ്ഞു. കോ​ണ്‍​സ​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ എ​ന്ന ബ​ന്ധ​മാ​ണ് സ്വ​പ്‌​ന​യു​മാ​യു​ള്ള​തെ​ന്നാ​യി​രു​ന്നു ജ​ലീ​ലി​ന്‍റെ മ​റു​പ​ടി.

സി ​ആ​പ്റ്റി​ന്‍റെ ലോ​റി​യി​ല്‍ മ​ല​പ്പു​റ​ത്തെ​ത്തി​ച്ച​തു മ​ത​ഗ്ര​ന്ഥ​മാ​യി​രു​ന്നു​വെ​ന്നും മ​റു​പ​ടി ന​ല്കി. പാ​ഴ്സ​ലി​ലു​ണ്ടാ​യി​രു​ന്ന​തു പൂ​ര്‍​ണ​മാ​യും മ​ത​ഗ്ര​ന്ഥ​ങ്ങ​ള​ല്ലെ​ന്ന​തി​ന് എ​ന്‍​ഐ​എ തെ​ളി​വു നി​ര​ത്തി​യ​പ്പോ​ൾ മ​റു​പ​ടി പ​റ​യാ​ൻ ജ​ലീ​ല്‍ വി​ഷ​മി​ച്ചു.

ജ​ലീ​ല്‍ പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​നം ന​ട​ത്തി​യ​തു സം​ബ​ന്ധി​ച്ചും ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു. കേ​ന്ദ്രാ​നു​മ​തി​യി​ല്ലാ​തെ യു​എ​ഇ കോ​ണ്‍​സ​ലേ​റ്റ് വ​ഴി വ​ന്ന മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ സ്വീ​ക​രി​ച്ചു വി​ത​ര​ണം ചെ​യ്ത​ത് എ​ങ്ങ​നെ? മ​ത​ഗ്ര​ന്ഥ​വു​മാ​യി വ​ന്ന ലോ​റി എ​ന്തി​നാ​ണ് മ​ല​പ്പു​റ​ത്തു​നി​ന്നു ക​ര്‍​ണാ​ട​ക​യി​ലേ​ക്കു പോ​യ​ത്? മു​ന്പു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ​ഴ​യ സം​ഘ​ട​ന​ക​ളു​മാ​യി ജ​ലീ​ലി​ന് ഇ​പ്പോ​ഴും ബ​ന്ധ​മു​ണ്ടോ? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​യി.

സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ സ്വ​പ്ന​യ​ട​ക്ക​മു​ള്ള പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളും രേ​ഖ​ക​ളും മു​ന്നി​ല്‍ വ​ച്ചാ​ണ് ജ​ലീ​ലി​നെ ചോ​ദ്യം​ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.