സംയുക്ത ട്രേഡ് യൂണിയൻ കണ്വൻഷൻ
1572790
Friday, July 4, 2025 6:01 AM IST
മീനങ്ങാടി: സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടും എൻഎഫ്എസ്എ ഗോഡൗണിലെ തൊഴിലാളികളുടെ കൂലി വർധന നടപ്പാക്കാത്ത ഭക്ഷ്യ വകുപ്പിന്റെയും കരാറുകാരുടെയും നിലപാടിൽ സംയുക്ത ട്രേഡ് യൂണിയൻ കണ്വൻഷൻ പ്രതിഷേധിച്ചു.
നാളെ സപ്ലൈ ഓഫീസിലേക്ക് മാർച്ചും 10 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്താൻ തീരുമാനിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. എസ്ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു.
ഹെഡ്ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ(സിഐടിയു)ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. അബു, സി. കുഞ്ഞബ്ദുള്ള, പി. വിജയൻ, കെ. അബൂബക്കർ, ടി.കെ. സലാം, എൽദോ ഡി. കുര്യാക്കോസ്, പി.എ. അഭിലാഷ്, എ.വി. ജോബ് എന്നിവർ പ്രസംഗിച്ചു.