മാർഗദർശകമണ്ഡലം ധർമസന്ദേശയാത്ര നടത്തുന്നു
1572792
Friday, July 4, 2025 6:01 AM IST
കൽപ്പറ്റ: സമൂഹത്തിൽ ധാർമിക-സാംസ്കാരിക ബോധം ഉണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മാർഗദർശക മണ്ഡലം കേരള ഘടകത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ആശ്രമങ്ങളിലുള്ള സന്യാസിമാർ ധർമസന്ദേശയാത്ര നടത്തുന്നു.
ഒക്ടോബർ ഏഴിന് കാസർഗോഡ് ആരംഭിച്ച് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന വിധത്തിലാണ് യാത്രയെന്ന് മീനങ്ങാടി നരനാരായണ അദ്വൈതാശ്രമത്തിലെ സ്വാമി ഹംസാനന്ദപുരി, വയനാട് ചിൻമയ മിഷനിലെ സ്വാമി അഭയാനന്ദ സരസ്വതി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യാത്ര ഒക്ടോബർ 10ന് വയനാട്ടിലെത്തും. അന്ന് ജില്ലയിലെ ഒരു കേന്ദ്രത്തിൽ ഹിന്ദു മഹാസമ്മേളനം നടത്തും. യാത്ര ജില്ലാതല സ്വാഗതസംഘം രൂപീകരണയോഗം അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരും.