ഡ്രൈവര്‍ ഉറങ്ങി പുലര്‍ച്ചെ ലോറി കടയിലേക്ക് ഇടിച്ചു കയറി: ആളപായമില്ല
1572875
Friday, July 4, 2025 6:48 AM IST
പാറശാല: അമരവിള എക്സൈസ് ചെക്ക് പോസ്റ്റിനു സമീപം ലോറി കടയിലേക്ക് ഇടിച്ചു കയറി. ഗുരുതര പരിക്കേറ്റ ഡ്രൈവറിനെ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ആളപായമില്ല. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്.
ഗ്രാമം സ്വദേശി രമേശന്റെ ഉടമസ്ഥതയിലുള്ള കടയാണ് തകര്‍ന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. കടയുടെ ഷട്ടറും തൂണുകളും ഉള്‍പ്പെടെ തകര്‍ന്നു. നാലുലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.
തമിഴ്നാട്ടില്‍നിന്നു വാഴക്കുലയുമായി ചാലയിലെത്തി, തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. കടയില്‍ ആരും ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. അമരവിള എക് സൈസ് ചെക്ക് പോസ്റ്റിലെ ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.