നി​കു​തി ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കും, നി​കു​തി​ദാ​യ​ക​രെ ശാ​ക്തീ​ക​രി​ക്കും; പുതിയ സംവിധാനത്തിന് തുടക്കമായി
Thursday, August 13, 2020 12:26 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ നി​കു​തി പി​രി​ക്ക​ൽ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​ന് പു​തി​യ പ്ലാ​റ്റ്ഫോം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ച്ചു. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് പ്ലാ​റ്റ്ഫോം പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ച്ച​ത്. സ​ത്യ​സ​ന്ധ​രാ​യ നി​കു​തി ന​ൽ​കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് പ്ലാ​റ്റ്ഫോം. ഘ​ട​നാ​പ​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ പു​തി​യ ചു​വ​ടു​വ​യ്പ്പാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

"സു​താ​ര്യ​മാ​യ നി​കു​തി സ​മ​ർ​പ്പ​ണം-​സ​ത്യ​സ​ന്ധ​ർ​ക്ക് ആ​ദ​രം' എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഫേ​സ്‌​ലെ​സ് അ​സ​സ്മെ​ന്‍റ്, ഫേ​സ്‌​ലെ​സ് അ​പ്പീ​ൽ, ടാ​ക്സ്പെ​യേ​ഴ്സ് ചാ​ർ​ട്ട​ർ തു​ട​ങ്ങി​യ​വ പ്ലാ​റ്റ്ഫോ​മി​ലു​ണ്ട്. ഫേ​സ്‌​ലെ​സ് അ​സ​സ്മെ​ന്‍റ്, ടാ​ക്സ്പെ​യേ​ഴ്സ് ചാ​ർ​ട്ട​ർ എ​ന്നി​വ ഇ​ന്ന് നി​ല​വി​ൽ വ​രും. ഫേ​സ്‌​ലെ​സ് അ​പ്പീ​ൽ സേ​വ​നം സെ​പ്റ്റം​ബ​ർ 25ന് ​നി​ല​വി​ൽ വ​രു​മെ​ന്നും മോ​ദി അ​റി​യി​ച്ചു.

നി​കു​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ളി​ത​മാ​യി ആ​ര്‍​ക്കും ന​ല്‍​കാ​വു​ന്ന ത​ര​ത്തി​ല്‍ പ​രി​ഷ്‌​ക​രി​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ടാ​തെ​യു​ള്ള സം​വി​ധാ​ന​മാ​ണി​ത്. നി​ല​വി​ല്‍ അ​താ​ത് ജി​ല്ല​കി​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഇ​തി​ന് നി​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തൊ​ഴി​വാ​ക്കി പൂ​ര്‍​ണ​മാ​യും ക​മ്പ്യൂ​ട്ട​ർ അ​ല്‍​ഗൊ​രി​തം ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും പ്ര​വ​ര്‍​ത്ത​നം.

നി​കു​തി സം​വി​ധാ​ന​ത്തി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ക, നി​കു​തി​ദാ​യ​ക​രെ ശാ​ക്തീ​ക​രി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച​ത്.​ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് ന​ട​പ​ടി​ക​ളി​ല്‍ തീ​ര്‍​പ്പു ക​ല്‍​പ്പി​ക്കാ​നും പു​തി​യ സം​വി​ധാ​നം കൊ​ണ്ടു ക​ഴി​യും. പു​തി​യ പ​രി​ഷ്‌​ക​ര​ണം ദേ​ശീ​യ വി​ക​സ​ന​ത്തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന സ​ത്യ​സ​ന്ധ​രാ​യ നി​കു​തി​ദാ​യ​ക​രെ ഭ​യ​ര​ഹി​ത​രാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രാ​യ നി​ർ​മ്മ​ല സീ​താ​രാ​മ​ൻ, അ​നു​രാ​ഗ് താ​ക്കൂ​ർ, ആ​ദാ​യ​നി​കു​തി വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​രു​ടെ സം​ഘ​ട​ന, പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ വീ​ഡി​യോ വ​ഴി​യു​ള്ള ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.