"സ​ച്ചി​ൻ‌ പൈ​ല​റ്റ് എ​ല്ലാ​യി​പ്പോ​ഴും രാ​ഹു​ലി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ': രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ്
Monday, July 13, 2020 8:14 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലെ കോ​ൺ​ഗ്ര​സ് പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ്. ‘അ​ദ്ദേ​ഹം (സ​ച്ചി​ന്‍ പൈ​ല​റ്റ്) എ​ല്ലാ​യ്‌​പ്പോ​ഴും രാ​ഹു​ലി​ന്‍റെ ഹൃ​ദ​യ​ത്തി​ലു​ണ്ട്. അ​വ​ര്‍ നി​ര​ന്ത​രം സം​സാ​രി​ക്കു​ന്നു​ണ്ട്. ര​ണ്ട് പേ​ര്‍​ക്കും പ​ര​സ്പ​രം വ​ലി​യ ബ​ഹു​മാ​ന​മാ​ണു​ള്ള​ത്’, രാ​ഹു​ലി​ന്‍റെ ഓ​ഫീ​സി​നെ ഉ​ദ്ധ​രി​ച്ച് ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

അ​തേ​സ​മ​യം, രാ​ജ​സ്ഥാ​നി​ലെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി​ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. തി​ങ്ക​ളാ​ഴ്ച ര​ണ്ടു ട്വീ​റ്റു​ക​ളാ​ണ് രാ​ഹു​ൽ ന​ട​ത്തി​യ​ത്. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലെ സ​ർ‌​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ ചോ​ദ്യം ചെ​യ്തും ല​ഡാ​ക്കി​ലെ ചൈ​നീ​സ് ക​ട​ന്നു ക​യ​റ്റ​വും ചൂണ്ടിക്കാട്ടിയായിരുന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റു​ക​ൾ.

അതേസമയം, സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്‍റെ ശ്രമം തുടരുകയാണ്. ​സച്ചി​ൻ പൈ​ല​റ്റ് തി​രി​ച്ചു​വ​ര​ണ​മെ​ന്നും പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. ച​ർ​ച്ച​ക​ൾ​ക്കു വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.