ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ടി​ടി വീ​ഡി​യോ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ ZEE5 പു​തി​യ ഉ​ത്സ​വ​കാ​ല ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.

ഏ​ഴ് ഭാ​ഷ​ക​ളി​ലെ പ്രീ​മി​യ​റു​ക​ൾ, ആ​ക​ർ​ഷ​ക​മാ​യ ഉ​ത്സ​വ ഓ​ഫ​റു​ക​ൾ എ​ന്നി​വ​യു​മാ​യാ​ണ് ZEE5 ഇ​ത്ത​വ​ണ വ​ന്നി​രി​ക്കു​ന്ന​ത്.​ഇ​തി​ലൂ​ടെ ഭാ​ര​ത് ബി​ഞ്ച് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മി​ടു​ക​യാ​ണ് ZEE5.

പ​ര​മ്പ​രാ​ഗ​ത ഫീ​ൽ-​ഗു​ഡ് ചി​ത്ര​ങ്ങ​ൾ, വെ​ബ് സീ​രീ​സു​ക​ൾ എ​ന്നി​വ മാ​റ്റി​നി​ർ​ത്തി, ത്രി​ല്ല​റു​ക​ൾ, മി​സ്റ്റ​റി​ക​ൾ, ക്രൈം ​ഡ്രാ​മ​ക​ൾ തു​ട​ങ്ങി​യ ആ​വേ​ശം നി​റ​ഞ്ഞ ജോ​ണ​റു​ക​ളോ​ടു​ള്ള പ്രേ​ക്ഷ​ക​രു​ടെ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന ഇ​ഷ്ടം തി​രി​ച്ച​റി​ഞ്ഞാ​ണ് ഈ ​കാ​മ്പ​യി​ൻ ZEE5 രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഭാ​ര​ത് ബി​ഞ്ച് ഫെ​സ്റ്റി​വ​ലി​നെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​നാ​യി, ZEE5 ഒ​ക്ടോ​ബ​ർ 13 മു​ത​ൽ 20 വ​രെ പ്ര​ത്യേ​ക ഒ​രു ആ​ഴ്ച​ത്തെ ഗം​ഭീ​ര ഓ​ഫ​റു​ക​ളും പ്രേ​ക്ഷ​ക​ർ​ക്ക് ന​ൽ​കു​ന്നു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യ്, ഹി​ന്ദി ക​ണ്ട​ന്‍റ് പാ​ക്ക് 199 രൂ​പ​യു​ടെ 149-ന് ​ല​ഭ്യ​മാ​ണ്. റീ​ജി​യ​ണ​ൽ പാ​ക്കു​ക​ൾ 99ന് ​പ​ക​രം 59 രൂ​പ​യ്ക്ക് ല​ഭ്യ​മാ​ണ്. ഇ​തു​പോ​ലെ നി​ര​വ​ധി ഓ​ഫ​റു​ക​ളാ​ണ് പ്രേ​ക്ഷ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഭാ​ര​ത് ബി​ഞ്ച് ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴ് ഭാ​ഷ​ക​ളി​ലാ​യി പു​തി​യ പ്രീ​മി​യ​റു​ക​ളും പ്രേ​ക്ഷ​ക​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ഹി​റ്റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​ങ്ങു​ന്ന പ്ര​ത്യേ​ക​മാ​യ ആ​ഘോ​ഷ​മാ​ണ് ZEE5 ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഹി​ന്ദി​യി​ൽ: Bhagwat Chapter One - Raakshas, Saali Mohabbat, Honeymoon Se Hathya, ത​മി​ഴി​ൽ: Veduvan, Housemates, Maaman, തെ​ലു​ങ്കിൽ: Kishkindapuri¸D/O Prasadrao Kanabadutaledu, Jayummu Nischayamu Ra, മ​റാ​ത്തി​യി​ൽ: Sthal, Ata Thambaych Naay, Jarann, ബം​ഗാ​ളി​യി​ൽ: Mrs Dasgupta, Mrigaya: The Hunt, Abar Proloy,ക​ന്ന​ഡ​യി​ൽ: Elumale, Ayyana Mane,Marigallu,എ​ന്നി ചി​ത്ര​ങ്ങ​ൾ ZEE5 ഇ​ൽ കാ​ണാം.

ZEE5 ഇ​ൽ വ​മ്പ​ൻ ഹി​റ്റാ​യ സു​മ​തി വ​ള​വി​ന് ശേ​ഷം ദീ​പാ​വ​ലി​ക്ക് മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന ചി​ത്രം ആ​ണ് ആ​ഭ്യ​ന്ത​ര കു​റ്റ​വാ​ളി. ചി​ത്രം ഒ​ക്ടോ​ബ​ർ 17 ന് ​റി​ലീ​സ് ചെ​യ്യും.

ZEE5 ന്‍റെ ആ​ദ്യ വെ​ബ് സീ​രീ​സ് ആ​യ ക​മ്മ​ട്ടം റെ​ക്കോ​ർ​ഡ് സ്ട്രീ​മിം​ഗ് മി​നി​റ്റ്സ്ഓ​ടെ ഇ​പ്പോ​ഴും പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്.

ഓ​രോ ദീ​പാ​വ​ലി​യും പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ക​ഥ​യാ​ണ്. ഭാ​ര​ത് ബി​ഞ്ച് ഫെ​സ്റ്റി​വ​ലി​ലൂ​ടെ, പ്രേ​ക്ഷ​ക​ർ​ക്ക് പു​തി​യ ക​ഥ​ക​ൾ ക​ണ്ടെ​ത്താ​നും പ്രി​യ​പ്പെ​ട്ട​വ ആ​സ്വ​ദി​ക്കാ​നും ക​ഴി​യു​മെ​ന്ന് ZEE5-ന്‍റെ ചീ​ഫ് ബി​സി​ന​സ് ഓ​ഫീ​സ​ർ സി​ജു പ്ര​ഭാ​ക​ര​ൻ പ​റ​ഞ്ഞു.