ദേശീയപാത വികസനം: ചേപ്പാട് പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചു
1600011
Wednesday, October 15, 2025 11:27 PM IST
കായംകുളം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചുമാറ്റിയതിനെ ത്തുടർന്ന് പ്രദേശത്ത് നേരിയ തോതിൽ സംഘർഷമുണ്ടായി.
സംഭവത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തി. മുന്നറിയിപ്പില്ലാതെയാണ് കുരിശടിയും മതിലും പൊളിച്ചതെന്നാണ് വിശ്വാസികൾ പറയുന്നത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.