ഹി​റ്റ്‌​ല​റു​ടെ ച​രി​ത്രം പ​ക​രം പ​ഠി​പ്പി​ക്കാം; സി​ബി​എ​സ്ഇ സി​ല​ബ​സ് കു​റ​ച്ച​തി​നെ​തി​രെ ക​മ​ല്‍ ഹാ​സ​ന്‍
Thursday, July 9, 2020 11:55 PM IST
ന്യൂ​ഡ​ല്‍​ഹി: മ​തേ​ത​ര​ത്വം, പൗ​ര​ത്വം, ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ള്‍, ജി​എ​സ്ടി തു​ട​ങ്ങി​യ​വ സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ലെ 9 മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പാ​ഠ്യ​വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്നു നീ​ക്കി​യ​തി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യ ക​മ​ല്‍ ഹാ​സ​ന്‍ രം​ഗ​ത്ത്. ഇ​വ​യൊ​ക്കെ ഒ​ഴി​വാ​ക്കി പ​ക​രം ഹി​റ്റ്‌​ല​റു​ടെ ആ​ത്മ​ക​ഥ​യാ​യ മി​യേ​ന്‍ കാം​ഫ്, അ​മേ​രി​ക്ക​യി​ലെ ക​റു​ത്ത വ​ര്‍​ഗ​ക്കാ​രോ​ട് വി​ദ്വേ​ഷ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച കു ​ക്ല​ക്‌​സ് ക്ലാ​ന്‍ ച​രി​ത്രം, അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ള്‍​ക്കു വി​ധേ​യ​മാ​യ ജ​സ്റ്റി​ന്‍ എ​ന്ന യു​വ​തി​യു​ടെ ക​ഥ പ​റ​യു​ന്ന ഇ​റ്റാ​ലി​യ​ന്‍ സി​നി​മ മാ​ര്‍​ക്വി​സ് ഡി ​സേ​ഡ്‌​സ് ജ​സ്റ്റി​ന്‍ തു​ട​ങ്ങി​യ​വ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ഠി​പ്പി​ക്കാ​മെ​ന്നു ക​മ​ല്‍ ഹാ​സ​ന്‍ പ​രി​ഹ​സി​ച്ചു.

സി​ബി​എ​സ്ഇ സി​ല​ബ​സി​ല്‍ നി​ന്നു ഭ​ര​ണ​ഘ​ട​ന​യി​ലെ അ​ടി​സ്ഥാ​ന പ്ര​മാ​ണ​ങ്ങ​ള്‍ പോ​ലും നീ​ക്കി​യ​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യും സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രും അ​ട​ക്ക​മു​ള്ള​വ​ര്‍ ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ​യാ​ണു രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി മാ​റി​യ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ക​മ​ലി​ന്‍റെ പ്ര​സ്താ​വ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.