ബിനോയ് തോമസ് ഫോമാ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
Thursday, September 18, 2025 1:07 PM IST
ന്യൂയോർക്ക്: കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് മുൻ പ്രസിഡന്റും ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ആർവിപിയുമായിരുന്ന ബിനോയ് തോമസ് ഫോമാ ട്രഷറർ (2026-2028) സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ഫ്ലോറിഡയിൽ നിന്നുള്ള മാത്യു വർഗീസിന്റെ നേതൃത്വത്തിൽ ഫിലാഡൽഫിയയിൽ നിന്നുള്ള അനു സ്കറിയ, കാലിഫോർണിയയിൽ നിന്നുള്ള ജോൺസൺ ജോസഫ്, ഡാളസിൽ നിന്നുള്ള രേഷ്മ രഞ്ജൻ എന്നിവരുടെ പാനലിൽ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബിനോയ് തോമസ് പറഞ്ഞു.
അമേരിക്കൻ മണ്ണിൽ 40 വർഷത്തെ കലാ സാംസ്കാരിക നേതൃരംഗത്തെ പ്രവർത്തി പരിചയവുമായാണ് ബിനോയ് മത്സരരംഗത്തെത്തുന്നത്.
അമേരിക്കയിലും കാനഡയിലുമുള്ള നിരവധി സുഹൃത്തുക്കളുടെ അഭ്യർഥന പ്രകാരമാണ് താൻ മത്സരരംഗത്ത് വന്നതെന്നും ബിനോയി പറഞ്ഞു.