ബ​ലൂ​ണി​നു ക​ര​ഞ്ഞ നാ​ലു വ​യ​സു​കാ​രി​യെ ര​ണ്ടാ​ന​ച്ഛ​ൻ മ​ർ​ദി​ച്ച് കൊ​ന്നു
Wednesday, December 11, 2019 3:15 AM IST
പ്രാ​യ​ഗ്‌​രാ​ജ്: ബ​ലൂ​ൺ വാ​ങ്ങി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട നാ​ലു വ​യ​സു​കാ​രി​യെ ര​ണ്ടാ​ന​ച്ഛ​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്രാ​യ​ഗ്‌​രാ​ജി​ലാ​ണ് മ​നു​ഷ്യ​മ​നഃ​സാ​ക്ഷി​യെ ന​ടു​ക്കു​ന്ന കൊ​ടും​ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്. കു​ട്ടി​യെ കൊ​ലപ്പെടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബ​ലൂ​ൺ ചോ​ദി​ച്ച് പെ​ൺ​കു​ട്ടി ക​ര​ഞ്ഞ​പ്പോ​ൾ ക​ലി​പൂ​ണ്ട പ്ര​തി കു​ട്ടി​യെ മ​രി​ക്കും​വ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​യാ​ൾ ക​ത്തി​കൊ​ണ്ടു സ്വ​യം കു​ത്തി മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രേ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​പ്പോ​ഴേ​ക്കും പെ​ൺ​കു​ട്ടി മ​രി​ച്ചു.

ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ പ്ര​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ര​ണ്ടാ​ന​ച്ഛ​നെ​തി​രെ കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്ത​താ​യി എ​സ്പി ബ്രി​ജേ​ഷ് ശ്രീ​നി​വാ​സ് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.