വെ​ള്ള​ക്കെ​ട്ടും വെ​ളി​ച്ച​ക്കു​റ​വും; എ​റ​ണാ​കു​ള​ത്ത് ആ​റി​ട​ത്തെ ബൂ​ത്തു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചു
Monday, October 21, 2019 7:49 AM IST
കൊ​ച്ചി: ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നെ തി​രി​ച്ച​ടി​യാ​കു​ന്നു. എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ ആ​റ് ബൂ​ത്തു​ക​ളാ​ണ് മാ​റ്റി സ്ഥാ​പി​ച്ച​ത്.

ശ​ക്ത​മാ​യ മ​ഴ​യേ​ത്തു​ട​ർ​ന്ന് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ക​യും വെ​ളി​ച്ച​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ബൂ​ത്തു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച​ത്.

എ​റ​ണാ​കു​ള​ത്തെ 122, 123 എ​ന്നീ ബൂ​ത്തു​ക​ളി​ലെ വോ​ട്ടെ​ടു​പ്പ് വൈ​കു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.