ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ഡി​-എ​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ദേ​വ​ഗൗ​ഡ
Saturday, September 21, 2019 7:22 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 15 മ​ണ്ഡ​ല​ങ്ങ​ളി​ലും ജെ​ഡി​-എ​സ് ഒ​റ്റ​യ്ക്ക് മ​ൽ​സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ. ആ​രു​മാ​യും ഇ​ക്കു​റി സ​ഖ്യ​ത്തി​നി​ല്ല. കു​മാ​ര​സ്വാ​മി സ​ർ​ക്കാ​രി​ന്‍റെ പ​ത​നം ത​ങ്ങ​ളെ ചി​ല​തെ​ല്ലാം പ​ഠി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ച്ച​തോ​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി നി​ര​വ​ധി ക്ലേ​ശ​മ​നു​ഭ​വി​ച്ചു. തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും ജെ​ഡി​എ​സ് അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 21നാ​ണ് ക​ർ​ണാ​ട​ക​യി​ലെ 15 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 24നാ​ണ് വോ​ട്ടെ​ണ്ണ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.