കാബൂളിൽ ഇന്ത്യൻ എംബസി പ്രവർത്തന സജ്ജമാകുന്നു
Wednesday, October 22, 2025 1:39 AM IST
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ പൂർണതോതിലുള്ള ഇന്ത്യൻ എംബസി പ്രവർത്തനസജ്ജമാകുന്നു. കഴിഞ്ഞ പത്തിന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അഫ്ഗാൻ താലിബാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണ് എംബസിയുടെ പ്രവർത്തനം പൂർണ്ണതോതിൽ പുനരാരംഭിക്കുന്നത്.
ഉഭയകക്ഷിതാത്പര്യമുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുന്നതിന്റെ സൂചനയാണിത്.
2021 ഓഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതോടെയാണ് കാബൂളിലെ എംബസി ഇന്ത്യ ഒഴിപ്പിച്ചത്. അടിയന്തരമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി പകരം താത്കാലിക മിഷൻ രൂപീകരിക്കുകയുമായിരുന്നു.