ദീപാവലി ഓഫറുമായി ബിഎസ്എൻഎൽ; ഒരു രൂപയ്ക്ക് പ്രതിദിനം രണ്ടു ജിബി ഡേറ്റ
Tuesday, October 21, 2025 11:10 PM IST
ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ പൊതുമേഖല ടെലികോം കന്പനിയായ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു.
’ദീപാവലി ബൊനാൻസ 2025’ എന്ന പേരിലുള്ള ഈ ഓഫറിൽ, പുതിയ ബിഎസ്എൻഎൽ കണക്ഷൻ എടുക്കുന്നവർക്ക് കേവലം ഒരു രൂപ ചെലവിൽ ഒരു മാസത്തേക്ക് പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭിക്കും.
ഈ മാസം 15 ആരംഭിച്ച ഈ ഓഫർ നവംബർ 15ന് അവസാനിക്കും. 4ജി നെറ്റ്വർക്കിൽ അണ്‍ലിമിറ്റഡ് കോൾ, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ മറ്റ് പ്രധാന ആനുകൂല്യങ്ങൾ.
പുതിയ ഉപഭോക്താക്കൾക്ക് ഒരു രൂപയ്ക്ക് ബിഎസ്എൻഎൽ 4ജി കണക്ഷൻ അക്ടിവേറ്റ് ചെയ്യാം. ഈ പ്ലാൻ എല്ലാ നെറ്റ്വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗും 30 ദിവസത്തേക്ക് എല്ലാ ദിവസവും 2ജിബി ഹൈ-സ്പീഡ് ഡാറ്റയും നൽകുന്നു.
ദീർഘകാല പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഏർപ്പെടാതെ ബിഎസ്എൻഎല്ലിന്റെ അപ്ഗ്രേഡ് ചെയ്ത സേവനങ്ങൾ സ്വന്തമാക്കാൻ ഈ ഹ്രസ്വകാല വാലിഡിറ്റി ഉപയോക്താക്കളെ അനുവദിക്കുന്നു. ആദ്യ മാസത്തിനുശേഷം, വരിക്കാർക്ക് സ്റ്റാൻഡേർഡ് ബിഎസ്എൻഎൽ പ്ലാനുകളിൽ നിന്ന് റീച്ചാർജ് തെരഞ്ഞെടുക്കാം.