കയറിയിറങ്ങി സ്വർണ വില; പവന് 95,760
Tuesday, October 21, 2025 11:10 PM IST
കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ രണ്ടു തവണയാണ് വില മാറിമറിഞ്ഞത്. രാവിലെ വന്‍ മുന്നേറ്റമുണ്ടായി. ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ ഒരു ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ വര്‍ധിച്ച് 10,005 രൂപയിലെത്തി. 14 കാരറ്റ് ഗ്രാമിന് 7,800 രൂപയും 9 കാരറ്റ് ഗ്രാമിന് 5,030 രൂപയുമായിരുന്നു വിപണിവില.
എന്നാല്‍ ഉച്ചയ്ക്കുശേഷം വില കുത്തനേ ഇടിഞ്ഞു. ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,970 രൂപയും പവന് 95,760 രൂപയുമായി. 18 കാരറ്റ് ഗ്രാമിന് 155 രൂപ കുറഞ്ഞ് 9,850 രൂപയിലെത്തി. 14 കാരറ്റ് ഗ്രാമിന് 7,680 രൂപയും 9 കാരറ്റിന് 4,950 രൂപയുമായി.