ചലച്ചിത്രമേളകളിൽ തിളങ്ങി ഹ്രസ്വചിത്രം "എ നൈഫ് ഇൻ ദി മൂൺലൈറ്റ്'
Tuesday, October 21, 2025 3:56 PM IST
സർഗ, സുദേവ് ഘോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ.മനോജ് കോലോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് എ നൈഫ് ഇൻ ദി മൂൺ ലൈറ്റ്.
പോക്സോ അതിജീവിത അവന്തികയുടെ ജീവിതമുന്നേറ്റത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന് രാജ്യത്തിനകത്തും പുറത്തുമുള്ള ചലച്ചിത്രമേളകളിൽ പ്രധാനപ്പെട്ട പുരസ്കാരങ്ങൾ നേടുകയും പതിനെട്ടോളം രാജ്യാന്തര ചലച്ചിത്ര മേളകളിൽ ഒഫീഷ്യൽ സെലക്ഷൻ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പെഷവാർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ( മികച്ച നടി, മികച്ച നവാഗത സംവിധായകനും സിനിമയും), ഇൻഡോ ദുബായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (മികച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം, മികച്ച ഇന്ത്യൻ ഷോർട്ട് ഫിലിം, മികച്ച നവാഗത സംവിധായകൻ), സൗത്ത് ഫിലിം & ആർട്സ് അക്കാദമി ഫെസ്റ്റിവൽ-ചിലി (സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രം, മികച്ച രണ്ടാമത്തെ സിനിമക്കുള്ള ഓഡിയൻസ് അവാർഡ്, മികച്ച നടി, മികച്ച എഡിറ്റർ, മികച്ച തിരക്കഥ, മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള പ്രത്യേക പരാമർശം ), ഗ്ലോബൽ ഇൻഡി ഫിലിം മേക്കർ അവാർഡ് -യു.കെ( മികച്ച സിനിമക്കുള്ള സിൽവർ അവാർഡ്), ഇന്ത്യൻ മൂവി അവാർഡ്സ് - കൊൽക്കത്ത( മികച്ച ഇന്ത്യൻ ഷോർട്ട് ഫിലിം), പോർച്ചുഗൽ ഇൻഡീ ഫിലിം ഫെസ്റ്റിവൽ -പോർച്ചുഗൽ (മികച്ച നടി ), ബ്രിഡ്ജ് ഫിലിം ഫെസ്റ്റിവൽ- കാനഡ (മികച്ച നടി, മികച്ച ഫോറിൻ ലാംഗ്വേജ് സിനിമ), ഗ്രേറ്റ് മെസേജ് ഫിലിം ഫെസ്റ്റിവൽ- പൂനെ (മികച്ച നവാഗത സംവിധായകൻ) എന്നിവയാണ് ലഭിച്ച പ്രധാന അംഗീകാരങ്ങൾ.
ഹിഡൻ കളേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ദീപു ദാമോദർ
നിർവഹിക്കുന്നു. എഡിറ്റിംഗ്-രതിൻ രാധാകൃഷ്ണൻ, സംഗീതം- പ്രമോദ് ഭാസ്കർ, സൗണ്ട് ഡിസൈൻ-വൈശാഖ് ശോഭൻ, സിങ്ക് സൗണ്ട്-വിഷ്ണു പ്രമോദ്, സൗണ്ട് മിക്സിംഗ്-ബിജു പി. ജോസ്, മ്യൂസിക് പ്രൊഡക്ഷൻ-നിഹിൽ ജിമ്മി, കളറിസ്റ്റ്-പ്രഹ്ലാദ് പുത്തഞ്ചേരി, സൗണ്ട് മിക്സിംഗ്, മ്യൂസിക് പ്രൊഡക്ഷൻ-ലാൽ സ്റ്റുഡിയോ കൊച്ചി, എൻഎച്ച് ക്യു കൊച്ചി.
ഒക്ടോബർ 26 ന് ബജറ്റ് ലാബ് ഷോർട്ട്സ് എന്ന യൂട്യൂബ് ചാനലിലും തുടർന്ന് കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ സി-സ്പേസിലും സിനിമ റിലീസ് ചെയ്യും. പി ആർ ഒ- എ.എസ്. ദിനേശ്.