ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിനെ പിന്തുണച്ച് ഒവൈസി
Wednesday, October 22, 2025 1:39 AM IST
ഹൈദരാബാദ്: തെലുങ്കാനയിലെ ജൂബിലിഹിൽസ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം തീരുമാനിച്ചു.
നവീൻ യാദവ് ആണ് കോൺഗ്രസ് സ്ഥാനാർഥി. ജൂബിലി ഹിൽസിന്റെ വികസനം മുൻനിർത്തിയാണു തീരുമാനമെന്ന് ഒവൈസി പറഞ്ഞു. പത്തു വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ബിആർഎസിന് ഒരു വികസനവും കൊണ്ടുവരാനായില്ലെന്ന് ഒവൈസി കുറ്റപ്പെടുത്തി.
ബിആർഎസ് എംഎൽഎ മഗന്തി ഗോപിനാഥിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
ഗോപിനാഥിന്റെ ഭാര്യ സുനിതയാണ് ബിആർഎസ് സ്ഥാനാർഥി. ലങ്കല ദീപക് റെഡ്ഢി ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നു.