അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ കോ​ക്പി​റ്റി​ൽ മ​ട​ങ്ങി​യെ​ത്തി
Thursday, August 22, 2019 10:34 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ വ്യോ​മ​സേ​ന പൈ​ല​റ്റ് വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ കോ​ക്പി​റ്റി​ൽ മ​ട​ങ്ങി​യെ​ത്തി. അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ മി​ഗ് 21 ജെ​റ്റ് വി​മാ​നം പ​റ​പ്പി​ക്കാ​ൻ ആ​രം​ഭി​ച്ചു. ആ​റ് മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ കോ​ക്പി​റ്റി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്.



ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ 27ന് ​ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​നി​ടെ മി​ഗ് 21 യു​ദ്ധ​വി​മാ​നം ത​ക​ർ​ന്ന് അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.

പി​ന്നീ​ട് യു​ദ്ധ ഉ​ട​ന്പ​ടി​ക​ളു​ടെ അടിസ്ഥാനത്തിൽ മാ​ർ​ച്ച് ഒ​ന്നി​ന് പാ​ക്കി​സ്ഥാ​ൻ വ​ർ​ധ​മാ​നെ ഇ​ന്ത്യ​യ്ക്കു കൈ​മാ​റി. ഇ​തി​നു പി​ന്നാ​ലെ ഒ​ട്ടേ​റെ പ​രി​ശോ​ധ​ന​ക​ൾ​ക്കും ന​ട​പ​ടി​ക​ൾ​ക്കും ശേ​ഷ​മാ​ണ് വ​ർ​ധ​മാ​ൻ കോ​ക്പി​റ്റി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്.

അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ പ​റ​ക്കാ​ൻ ആ​രം​ഭി​ച്ചു​വെ​ന്ന് ഒ​രു ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പ​റ​ഞ്ഞ​ത്. നി​ല​വി​ൽ രാ​ജ്യ​സ്ഥാ​നി​ലെ വ്യോ​മ​സേ​ന താ​വ​ള​ത്തി​ൽ സേ​വ​നം ചെ​യ്യു​ക​യാ​ണ് അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.