കേ​ജ​രി​വാ​ളി​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ബി​ജെ​പി
Monday, May 20, 2019 9:59 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ആം​ആ​ദ്മി പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ബി​ജെ​പി. ഡ​ൽ​ഹി പോ​ലീ​സി​നോ​ടാ​ണ് ബി​ജെ​പി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​ന്ദി​ര ഗാ​ന്ധി കൊ​ല്ല​പ്പെ​ട്ട​ത് പോ​ലെ താ​നും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രാ​ൽ കൊ​ല്ല​പ്പെ​ടു​മെ​ന്ന കേ​ജ​രി​വാ​ളി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് ബി​ജെ​പി​യെ ചൊ​ടി​പ്പി​ച്ച​ത്. ബി​ജെ​പി ത​ന്‍റെ പി​ന്നാ​ലെ ഉ​ണ്ടെ​ന്നും ത​ന്‍റെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ എ​ല്ലാ കാ​ര്യ​ങ്ങ​ളും ബി​ജെ​പിയെ അ​റി​യി​ക്കു​ന്നു​ണ്ടെ​ന്നു​മാ​യി​രു​ന്നു കേ​ജ​രി​വാ​ളി​ന്‍റെ പ്ര​സ്താ​വ​ന.

ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് ബി​ജെ​പി ക​ത്ത​യ​ച്ചു. കേ​ജ​രി​വാ​ളി​ന്‍റെ പ്ര​സ്താ​വ​ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ മാ​ന​സി​ക​മാ​യി ത​ക​ർ​ത്തി​രി​ക്കാ​മെ​ന്നും എ​ത്ര​യും വേ​ഗം അ​വ​രെ സു​ര​ക്ഷാ ചു​മ​ത​ല​യി​ൽ നി​ന്നു തി​രി​കെ വി​ളി​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.