യുവരാജ് ട്വന്റി-20 ലോകകപ്പ് അംബാസഡർ
Saturday, April 27, 2024 2:41 AM IST
ന്യൂഡൽഹി: ഐസിസി 2024 പുരുഷ ട്വന്റി-20 ലോകപ്പ് ക്രിക്കറ്റിന്റെ അംബാസഡറായി ഇന്ത്യൻ മുൻ താരം യുവരാജ് സിംഗിനെ തെരഞ്ഞെടുത്തു.
ലോകകപ്പ് തുടങ്ങാൻ 36 ദിവസം ശേഷിക്കേയാണ് 2007 ലോകകപ്പിൽ ഒരു ഓവറിൽ ആറ് സിക്സ് അടിച്ച് ചരിത്രം കുറിച്ച യുവരാജിനെ അംബാസഡറാക്കിയത്.
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ, എട്ട് തവണ ഒളിന്പിക്സ് സ്വർണ മെഡൽ ജേതാവുമായ ജമൈക്കൻ ഇതിഹാസ അത്ലറ്റ് ഉസൈൻ ബോൾട്ട് എന്നിവരും 2024 ലോകകപ്പിന്റെ അംബാസഡർമാരായുണ്ട്. ജൂണ്‍ ഒന്നിനു തുടങ്ങി 29നാണ് ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്നത്. ടെക്സസിലെ ഗ്രാൻഡ് പ്രെയറി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.