ടാ​ങ്ക് വേ​ധ മി​സൈ​ൽ ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു
Thursday, March 14, 2019 9:55 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ത​ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ടാ​ങ്ക് വേ​ധ മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. വ്യാഴാഴ്ച രാ​ജ​സ്ഥാ​ൻ മ​രു​ഭൂ​മി​യി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​മാ​ണ് വി​ജ​യം കു​റി​ച്ച​ത്.

ഡി​ആ​ർ​ഡി​ഒ നി​ർ​മി​ച്ച മ​നു​ഷ്യ നി​യ​ന്ത്രി​ത ടാ​ങ്ക് വേ​ധ മി​സൈ​ലി​ന്‍റെ പ​രീ​ക്ഷ​ണ​മാ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് മി​സൈ​ൽ പ​രീ​ക്ഷി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു മി​സൈ​ലി​ന്‍റെ ആ​ദ്യ പ​രീ​ക്ഷ​ണം. ഇ​രു പ​രീ​ക്ഷ​ണ​ങ്ങ​ളും വി​ജ​യ​മാ​യി​രു​ന്നു.

സൈ​നി​ക​ർ​ക്ക് എ​ടു​ത്തു കൊ​ണ്ട് പോ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് മി​സൈ​ൽ. ശ​ത്രു സേ​ന​യു​ടെ ടാ​ങ്കു​ക​ൾ​ക്കെ​തി​രെ സൈ​ന്യ​ത്തി​ന് അ​നാ​യാ​സ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് മി​സൈ​ൽ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.