പി​ക്ക​പ്പ് വാ​നും കാ​റും കൂ​ട്ടി​യി​ടിച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, May 1, 2024 7:08 AM IST
കൂ​ത്താ​ട്ടു​കു​ളം: പി​ക്ക​പ്പ് വാ​നും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത രോ​ഗി​യു​മാ​യി മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കു​പോ​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് പു​തു​വേ​ലി പാ​ലം ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ വാ​ൻ ഡ്രൈ​വ​ർ പാ​ല​ക്കു​ഴ നി​ര​പ്പ​ത്ത് ബി​നീ​ഷ് (43) വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി. അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

കാ​ർ യാ​ത്രി​ക​രാ​യ കൊ​ല്ലം അ​ഞ്ച​ൽ ച​രു​വി​ള ആ​ര്യ ഫി​ലി​പ്പ് (31), പ്രീ​യാ​മ്മ (65), ഫി​ലി​പ്പ് (79), പ്ര​വ​ഞ്ചി​ക (ഏ​ഴ്) എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി​ശ​മ​ന ര​ക്ഷാ സേ​ന അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജെ. ​രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​നോ​ജ് കു​മാ​ർ, ജി​യാ​ജി കെ. ​ബാ​ബു, രാ​ജേ​ഷ് കു​മാ​ർ, ദീ​പ​ക്, ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.