വയനാടിനെ വിറപ്പിച്ച കടുവ ഇനി നെയ്യാറിൽ
Thursday, January 17, 2019 12:05 PM IST
തിരുവനന്തപുരം: വ​യ​നാ​ട് ജി​ല്ല​യി​ലെ നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ തേ​ലം​പ​റ്റ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി വി​ട​ർ​ത്തി നി​റ​ഞ്ഞാ​ടി​യ ക​ടു​വ നെ​യ്യാ​റി​ൽ സു​ഖ ചി​കി​ത്സയി​ൽ. വ​നംവ​കു​പ്പ് കൂ​ട്ടി​ലാ​ക്കി​യ ക​ടു​വ​യെ ഇ​ന്ന് പു​ല​ർ​ച്ചെ നെ​യ്യാ​ർ​ ഡാ​മി​ൽ എ​ത്തി​ച്ചു. ഇ​നി ചി​കി​ത്സ നെ​യ്യാ​ർ സിം​ഹ​സ​ഫാ​രി പാ​ർ​ക്കി​ലെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന കൂട്ടിലാണ്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് വ​യ​നാ​ട് ബ​ത്തേ​രി വ​ന്യ​ജീ​വി സ​ങ്കേ​തം വ​ന​പാ​ല​ക​രു​ടെ നേ​തൃത്വ​ത്തി​ൽ 10 വ​യ​സു​ള്ള പെ​ൺ ക​ടു​വ​യെ നെ​യ്യാ​റി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ക​ടു​വ​യെ സിം​ഹ സ​ഫാ​രി പാ​ർ​ക്കി​ൽ എ​ത്തി​ച്ചു. സ​ഫാ​രി പാ​ർ​ക്കി​ൽ പ്ര​ത്യേ​കത​രം ഇ​രു​മ്പ് കൂ​ട് നി​ർ​മി​ച്ചി​ട്ടു​ണ്ട്. സിം​ഹ​ങ്ങ​ൾ​ക്ക് പു​റ​മേ ക​ടു​വ, പു​ലി എ​ന്നി​വ​യെ ചി​കി​ത്സി​ക്കാ​നു​ള്ള കൂ​ടാ​ണി​ത്. നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത്തി​ൽ മാ​ത്ര​മേ ഇ​ത്ത​രം കൂടുള്ളൂ. അ​തി​നാ​ലാ​ണ് വ​യ​നാ​ട​ൻ ചു​രം താ​ണ്ടി നെ​യ്യാ​റി​ൽ ക​ടു​വ​യെ എ​ത്തി​ച്ച​ത്.

ക​ടു​വ​യു​ടെ വാ​യി​ലെ മു​ക​ൾ നി​ര​യി​ലേയും താ​ഴ്നി​ര​യി​ലേയും പ​ല്ലു​ക​ൾ ന​ഷ്‌ട​പ്പെ​ട്ടി​രു​ന്നു. അ​താ​ണ് വേ​ട്ട​യാ​ടാ​ൻ ക​ഴി​യാ​തെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ കാ​ര​ണ​മാ​യി വ​നംവ​കു​പ്പ് പ​റ​യു​ന്ന​ത്. നെ​യ്യാ​റി​ലെ​ത്തി​ച്ച ക​ടു​വ​യ്ക്ക് മൃ​ഗ​ഡോ​ക്ട​റു​ടെ നേ​തൃത്വ​ത്തി​ൽ പ​രി​ച​ര​ണം ന​ൽ​കി.

ദേ​ഹ​ത്ത് പ​രി​ക്കു​മു​ണ്ട്. അ​തി​നാ​ൽ പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ൽ​കു​ന്ന​താ​യി വാ​ർ​ഡ​ൻ ഷാ​ജി​കു​മാ​ർ പ​റ​ഞ്ഞു. ക​ടു​വ വ​ന്ന​തോ​ടെ സ​ഫാ​രി പാ​ർ​ക്കി​ലെ സിം​ഹ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ അ​ല​റി വി​ളി​ച്ചാ​ണ് എ​തി​രേ​റ്റ​ത്. സിം​ഹ​ങ്ങ​ൾ അ​ടു​ത്ത് എ​ത്താ​തി​രി​ക്കാ​ൻ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കഴിഞ്ഞ ദിവസം രാ​ത്രി​യി​ലാ​ണ് വ​നംവ​കു​പ്പ് തേ​ലംപ​റ്റ കൃഷി​യി​ട​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കൂ​ട്ടി​ൽ ക​ടു​വ കു​ടു​ങ്ങി​യ​ത്. തു​ട​ർ​ന്ന് അ​വി​ടെ നി​ന്നും നെ​യ്യാ​റി​ലേ​യ്ക്ക് കൊ​ണ്ടുവ​രി​ക​യാ​യി​രു​ന്നു. തേ​ലം​പ​റ്റ​യി​ൽ പ​ശു​ക്ക​ളെ​യാ​ണ് കടുവ പിടികൂടിയ​ത്. മാ​ത്ര​മ​ല്ല ഇ​ര​തേ​ടാ​ൻ നാ​ട്ടി​ലി​റ​ങ്ങി​യ ക​ടു​വ നാ​ട്ടു​കാ​ർ​ക്കും ഭീ​തി പ​ര​ത്തി​യി​രു​ന്നു.

പ​ക​ൽ സ​മ​യ​ത്ത് മേ​യാ​ൻ വി​ട്ട പ​ശു​വി​നെ ഉ​ട​മ​സ്ഥ​ന്‍റെ മു​ന്നി​ൽ വ​ച്ചാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്നാ​ണ് കൂ​ട് വ​ച്ച​തും കു​ട​ങ്ങി​യ​തും. നെ​യ്യാ​റി​ൽ എ​ത്തി​ച്ച് ചി​കിത്സ ന​ൽ​കി​യ ശേ​ഷം കാ​ട്ടി​ൽ തു​റ​ന്നു​വി​ടാ​ന​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മ്യ​ഗ​ശാ​ല​യ്ക്ക് മാറ്റാനും ആലോചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.