കാഷ്മീരിലെ ജനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് ഇമ്രാൻ ഖാൻ
Tuesday, December 11, 2018 5:30 AM IST
ഇസ്ലാമാബാദ്: കാഷ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരേ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാൻ. സ്വയം ഭരണാധികാരത്തിനായി പ്രക്ഷോഭം നടത്തുന്ന ജമ്മു കാഷ്മീരിലെ ജനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാഷ്ട്രീയവും നയതന്ത്രപരവുമായ എല്ലാ പിന്തുണയും കാഷ്മീരിലെ ജനങ്ങൾക്ക് നൽകുമെന്നാണ് ഇമ്രാൻ അറിയിച്ചത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിൽ പാക്കിസ്ഥാന് അംഗത്വം ലഭിച്ച സാഹചര്യത്തിൽ ഇത്തവണത്തെ മനുഷ്യാവകാശ ദിനം ഏറെ പ്രത്യേകത നിറഞ്ഞതാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.