സി.​എം. ര​വീ​ന്ദ്ര​ന് ഇഡി വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കും
Saturday, November 21, 2020 8:06 PM IST
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സുമായി ബന്ധപ്പെട്ടു ചോ​ദ്യം ചെ​യ്യ​ലി​നു ഹാജരാകാൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന് എ​ന്‍​ഫോ​ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കും.

ക​ഴി​ഞ്ഞ ആ​റി​നു ഹാജരാകാൻ പറഞ്ഞതിനു തൊട്ടുപിന്നാലെ ര​വീ​ന്ദ്ര​ന് കോവിഡ് പോസിറ്റീവായിരുന്നു. ആ​ശു​പ​ത്രി​യി​ൽ കഴിയുന്ന ഇദ്ദേഹത്തിനു നെ​ഗ​റ്റീ​വാ​യതോടെയാണു വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കുന്നത്. അ​ടു​ത്ത​യാ​ഴ്ച ഇദ്ദേഹത്തെ കൊ​ച്ചി​യി​ല്‍ ചോ​ദ്യം ചെ​യ്യും.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം, മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റു​മാ​യി ചേർന്നു നടത്തിയ ഇ​ട​പാ​ടു​ക​ള്‍, കെ ​ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സർക്കാർ പ​ദ്ധ​തി​ക​ളി​ല്‍ ചെ​ലു​ത്തി​യ സ്വാ​ധീ​നം തുടങ്ങിയവ​യാ​ണ് ര​വീ​ന്ദ്ര​നി​ല്‍നി​ന്ന് ഇഡി തേ​ടു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​ മ​നഃസാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​നായി അറിയപ്പെടുന്ന സി.​എം. ര​വീ​ന്ദ്ര​ന്‍ ​ശി​വ​ശ​ങ്ക​റു​മാ​യി അ​ടു​ത്ത ബ​ന്ധമാണു​ പുലർത്തിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.