ബം​ഗാ​ളി​ൽ ബി​ജെ​പി-​തൃ​ണ​മൂ​ൽ സം​ഘ​ർ​ഷം; വെ​ടി​വ​യ്പി​ൽ അ​ഞ്ച് മ​ര​ണം
Saturday, April 10, 2021 12:26 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​ലാംഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചുപേ​ർ കൊ​ല്ല​പ്പെ​ട്ടു. ബി​ജെ​പി-​തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

കു​ച്ച്‌​ബെ​ഹ​ര്‍ ജി​ല്ല​യി​ലെ ഒ​രു പോ​ളിം​ഗ് ബൂ​ത്തി​നു പു​റ​ത്താ​ണ് സം​ഭ​വം. സം​ഘ​ർ​ഷം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി വ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ​മാ​രാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

കൊ​ല്ല​പ്പെ​ട്ട​വ​ർ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. പ​ശ്ചി​മ​ബം​ഗാ​ളി​ൽ നാ​ലാം ഘ​ട്ട​ത്തി​ൽ 44 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.