ക​​റാ​​ച്ചി: ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് 60 റ​ൺ​സി​ന്‍റെ മി​ന്നും ജ​യം. ആ​തി​ഥേ​യ​രാ​യ പാ​ക്കി​സ്ഥാ​നെ​യാ​ണ് കി​വി​ക​ൾ കീ​ഴ​ട​ക്കി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ ന്യൂ​സി​ല​ന്‍​ഡ് 50 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 320 റ​ണ്‍​സ് കു​റി​ച്ചു. ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ച​രി​ത്ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രേ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്‌​കോ​റാ​ണി​ത്. 2017ല്‍ ​ഇ​ന്ത്യ കു​റി​ച്ച 319/3 ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി.

321 റ​ൺ​സ് എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​ൻ 47.2 ഓ​വ​റി​ൽ 260നു ​പു​റ​ത്താ​യി. ഖു​ഷ്ദി​ൽ ഷാ (49 ​പ​ന്തി​ൽ 69), ബാ​ബ​ർ അ​സം (90 പ​ന്തി​ൽ 64) എ​ന്നി​വ​രാ​ണ് പാ​ക് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ​മാ​ർ. ന്യൂ​സി​ല​ൻ​ഡി​ന്‍റെ വി​ൽ ഒ​റൂ​ക്കും മി​ച്ച​ൽ സാ​ന്‍റ്ന​റും മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ര​​ണ്ട് സെ​​ഞ്ചു​​റി

ഓ​​പ്പ​​ണ​​ര്‍ വി​​ല്‍ യം​​ഗ്, വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ടോം ​​ലാ​​ഥം എ​​ന്നി​​വ​​രു​​ടെ സെ​​ഞ്ചു​​റി ബ​​ല​​ത്തി​​ലാ​​യി​​രു​​ന്നു കി​​വീ​​സ് ക​​റാ​​ച്ചി വാ​​ണ​​ത്. വി​​ല്‍ യം​​ഗ് 113 പ​​ന്തി​​ല്‍ 107 റ​​ണ്‍​സ് നേ​​ടി. അ​​ഞ്ചാം ന​​മ്പ​​റാ​​യി എ​​ത്തി​​യ ലാ​​ഥം 104 പ​​ന്തി​​ല്‍ 118 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നു. ഗ്ലെ​​ന്‍ ഫി​​ലി​​പ്പ്‌​​സും (39 പ​​ന്തി​​ല്‍ 61) മി​​ന്നും ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചു.

ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി ച​​രി​​ത്ര​​ത്തി​​ല്‍ ഒ​​രു ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ര​​ണ്ടു ബാ​​റ്റ​​ര്‍​മാ​​ര്‍ സെ​​ഞ്ചു​​റി നേ​​ടു​​ന്ന​​ത് അ​​ഞ്ചാം ത​​വ​​ണ​​യാ​​ണ്. പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യ​​മു​​ള്ള ന്യൂ​​സി​​ല​​ന്‍​ഡ് താ​​രം (32 വ​​ര്‍​ഷ​​വും 89 ദി​​ന​​വും), ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ല്‍ സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ ന്യൂ​​സി​​ല​​ന്‍​ഡ് ബാ​​റ്റ​​ര്‍ എ​​ന്നീ നേ​​ട്ട​​വും യം​​ഗ് സ്വ​​ന്തമാക്കി.