ചരിത്രംകുറിച്ച് അസ്ഹറുദ്ദീൻ; ഫൈനൽ കൊതിച്ച് കേരളം
Wednesday, February 19, 2025 3:14 AM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കന്നിഫൈനല്‍ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ കേരളത്തെ മുന്നിൽനിന്നു നയിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ.
ഗുജറാത്തിനെതിരെ സെമിഫൈനലിന്റെ ആദ്യ ഇന്നിംഗ്സിൽ കാസർഗോഡുകാരനായ വിക്കറ്റ് കീപ്പർ ബാറ്റർ നേടിയ സെഞ്ചുറിക്ക് പൊന്നുംവില. 303 പന്തിൽ പുറത്താകാതെ നേടിയ 149 റൺസ് കേരള ക്രിക്കറ്റിന്റെ ചരിത്രത്തിലെ സുവർണരേഖയായി. കൃത്യമായ ഗെയിംപ്ലാനോടെ കളിച്ച കേരളം രണ്ടാംദിനം ഏഴു വിക്കറ്റിനു 418. നിർണായകമായ ഒന്നാമിന്നിംഗ്സ് ലീഡ് നേടിയാൽ കേരളത്തിനു ചരിത്രഫൈനൽ കളിക്കാം.
രഞ്ജി ട്രോഫി സെമിഫൈനലില്‍ ഒരു കേരളതാരത്തിന്റെ ആദ്യ സെഞ്ചുറിയാണ് അസ്ഹർ കുറിച്ചത്.