ക​​​​റാ​​​​ച്ചി: 2025 ചാ​​​​ന്പ്യ​​​​ൻ​​​​സ് ട്രോ​​​​ഫി ഏ​​ക​​ദി​​ന ക്രി​​​​ക്ക​​​​റ്റ് ഗ്രൂ​​​​പ്പ് ബി​​​​യി​​​​ൽ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക ഇ​​​​ന്ന് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ നേ​​​​രി​​​​ടും. ക​​​​റാ​​​​ച്ചി നാ​​​​ഷ​​​​ണ​​​​ൽ ക്രി​​​​ക്ക​​​​റ്റ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30നാ​​​​ണ് മ​​​​ത്സ​​​​രം.

ഹ​​​​ഷ്മ​​​​തു​​​​ള്ള ഷ​​​​ഹീ​​​​ദി​​ ന​​യി​​ക്കു​​ന്ന അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​മാ​​ണ്. പ്ര​​​​ധാ​​​​ന ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​സാ​​​​ന നി​​​​മി​​​​ഷം ക​​​​ളി കൈ​​​​വി​​​​ടു​​​​ന്ന ദൗ​​​​ർ​​​​ഭാ​​​​ഗ്യ ടീ​​​​മെ​​​​ന്ന പേ​​രു​​ദോ​​ഷ​​മു​​ള്ള ദ​​ക്ഷി​​ണാഫ്രി​​​​ക്ക​​​​യ്ക്കാ​​​​യി ക​​​​പ്പു​​​​യ​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ് നാ​​​​യ​​​​ക​​​​ൻ തെം​​ബ ബൗ​​​​മ​​​​യു​​​​ടെ​​​​യും സം​​​​ഘ​​​​ത്തി​​​​ന്‍റെ​​​​യും ല​​​​ക്ഷ്യം.

റ​​​​ണ്‍​സ് ഒ​​​​ഴു​​​​കും പിച്ച്

ബാ​​​​റ്റിം​​​​ഗി​​​​നെ തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​താ​​​​ണ് ക​​​​റാ​​​​ച്ചി​​​​യി​​​​ലെ പി​​​​ച്ച്. ഫ​​​​സ്റ്റ് ഇ​​​​ന്നിം​​​​ഗ്സ് ആ​​​​വ​​​​റേ​​​​ജ് സ്കോ​​​​ർ 240 ആ​​​​ണെ​​​​ങ്കി​​​​ലും 270-300ന് ​​​​മു​​​​ക​​​​ളി​​​​ലോ സ്കോ​​​​ർ ആ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. പേ​​​​സും ബൗ​​​​ണ്‍​സും ല​​​​ഭി​​​​ക്കു​​​​ന്ന പി​​​​ച്ചി​​​​ൽ ബാ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്ക് അ​​​​നാ​​​​യാ​​​​സം പ​​​​ന്തു​​​​ക​​​​ൾ നേ​​​​രി​​​​ടാ​​​​നാ​​​​കും. ന്യൂ ​​​​ബോ​​​​ളി​​​​ൽ ആ​​ദ്യം പേ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കും പി​​​​ന്നീ​​​​ട് സ്പി​​​​ന്ന​​​​ർ​​​​മാ​​​​ർ​​​​ക്കും പി​​ന്തു​​ണ ല​​ഭി​​ക്കും.


പ്രോ​​​​ട്ടീ​​​​സി​​നെ പൊ​​​​ട്ടി​​ക്കു​​മോ?

ഫോം ​​​​മ​​​​ങ്ങി നി​​​​ൽ​​​​ക്കു​​​​ന്ന പ്രോ​​​​ട്ടീ​​​​സി​​​​ന് കാ​​​​ര്യ​​​​ങ്ങ​​​​ൾ ഒ​​​​ട്ടും ശു​​​​ഭ​​​​മ​​​​ല്ല. ഇ​​രു​​ടീ​​മും അ​​​​വ​​​​സാ​​​​നം ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​ അ​​ഞ്ചു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മൂ​​​​ന്നു ജ​​​​യം പ്രോ​​​​ട്ടീ​​​​സും ര​​​​ണ്ടു ജ​​​​യം അ​​​​ഫ്ഗാ​​​​നു​​മാ​​യി​​രു​​ന്നു. 2024ൽ ​​​​മൂ​​​​ന്ന് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ പ​​​​ര​​​​ന്പ​​​​ര 2-1ന് ​​​​സ്വ​​​​ന്ത​​​​മാ​​​​ക്കി, ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യമാ​​​​യി പ്രോ​​​​ട്ടീ​​​​സി​​​​നെ പൊ​​​​ട്ടി​​​​ച്ച് അ​​​​ഫ്ഗാ​​​​ൻ ക​​​​രു​​​​ത്ത​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ത്രി​​​​രാ​​ഷ്‌​​ട്ര ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലും പ്രോ​​​​ട്ടീ​​​​സി​​​​ന്‍റേ​​ത് മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. പാ​​​​ക്കി​​​​സ്ഥാ​​​​നോ​​​​ടും ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നോ​​​​ടും തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി പു​​​​റ​​​​ത്താ​​​​യി​​രു​​ന്നു.