മുംബൈ ഫൈറ്റര്‍
Saturday, February 22, 2025 12:15 AM IST
ബംഗളൂരു: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് ട്വന്റി20 ഇന്നലെ നടന്ന അവസാന പന്ത് വരെ ആവേശം നീണ്ട പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് നാല് വിക്കറ്റ് ജയം.
ബംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 167 റണ്‍സ് മുംബൈ ഒരു പന്ത് ബാക്കി നൽക്കേ മറികടന്നു. അമൻ ജോത് കൗർ ആണ് കളിയിലെ താരം.
സ്കോർ: ബംഗളൂരു: 167/7. മുംബൈ: 19.5 ഓവറിൽ 170/6.
ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിനായി കൂറ്റനടികളുമായി എലിസ് പെറി 43 പന്തിൽ 81 റണ്‍സ് നേടി.
റിച്ച ഘോഷ് (28), സ്മൃതി മന്ദാന (26) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചപ്പോൾ മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗിൽ മുംബൈ ഇന്ത്യൻസിനായി ഹർമൻപ്രീത് കൗർ (50), നാറ്റ് സ്വിവർ ബ്രന്റ് (42) എന്നിവർ മികച്ച പ്രകടനം നടത്തി.
അവസാന ഓവറുകളിൽ അമൻജോത് കൗറിന്റെ ഒറ്റയാൾ പോരാട്ടമാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്. 27 പന്തിൽ 34 റണ്‍സുമായി അമൻ ജോത് കൗർ പുറത്താകാതെ നിന്നു.