വിദര്‍ഭയ്ക്കു ലീഡ്
Thursday, February 20, 2025 2:41 AM IST
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈക്ക് എതിരേ വിദര്‍ഭയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 383ന് എതിരേ മുംബൈ 270നു പുറത്തായി. നിര്‍ണായകമായ 113 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വിദര്‍ഭ സ്വന്തമാക്കി. മത്സരം സമനിലയില്‍ കലാശിച്ചാല്‍ ഇതോടെ വിദര്‍ഭ ഫൈനലില്‍ പ്രവേശിക്കും.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ വിദര്‍ഭ മൂന്നാംദിനം അവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എടുത്തു. യഷ് റാത്തോഡ് (59 നോട്ടൗട്ട്), ക്യാപ്റ്റന്‍ അക്ഷയ് വഡ്കര്‍ (31 നോട്ടൗട്ട്) എന്നിവരാണ് ക്രീസില്‍. മൂന്നാംദിനം അവസാനിക്കുമ്പോള്‍ ആകെ 260 റണ്‍സ് ലീഡ് വിദര്‍ഭയ്ക്കായി.