യുവേഫ ചാന്പ്യൻസ് ലീഗ്: മത്സരക്രമമായി
Saturday, February 22, 2025 12:15 AM IST
പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടത്തിനുള്ള മത്സരക്രമമായി. ലിവർപൂൾ- പിഎസ്ജി ഏറ്റുമുട്ടുന്പോൾ റയൽ മാഡ്രിഡിന്റെ എതിരാളി അത്ലറ്റികോ മാഡ്രിഡ് ആണ്.
രണ്ട് പാദ പോരാട്ടത്തിലെ ആദ്യഘട്ടം മാർച്ച് നാലിനും അഞ്ചിനും രണ്ടാം പാദം മാർച്ച് 11- 12നും നടക്കും. ആദ്യപാദ മത്സരത്തിൽ ലിവർപൂളിന് എവേ പോരാട്ടവും റയലിന് ഹോം മത്സരവുമാണ്.
പ്രീക്വാർട്ടർ മത്സരക്രമം:
ലിവർപൂൾ- പിഎസ്ജി, ബറൂസിയ ഡോർട്ട്മുണ്ട്- ലില്ലെ, റയൽ മാഡ്രിഡ്- അത്ലറ്റികോ മാഡ്രിഡ്, ബയേണ്‍ മൂണിക്- ബയർ ലവർകൂസൻ, പിഎസ് വി എൻഡോവൻ- ആർസണൽ, ഫെയനൂർഡ്- ഇന്റർ മിലാൻ, പാരിസ് സെയ്ന്റ് ജർമയ്ൻ- ലിവർപൂൾ, ബൻഫിക്ക- ബാഴ്സലോണ.