ഡൽഹിക്കു ജയം
Thursday, February 20, 2025 2:41 AM IST
വഡോദര: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനു രണ്ടാം ജയം. യുപി വാരിയേഴ്സിനെ ഏഴു വിക്കറ്റിനു ഡൽഹി കീഴടക്കി. സ്കോർ: യുപി 20 ഓവറിൽ 166/7. ഡൽഹി 19.5 ഓവറിൽ 167/3. ഡൽഹിക്കു വേണ്ടി മെഗ് ലാന്നിംഗ് (69) അർധ സെഞ്ചുറി നേടി.