മുംബൈ ജയം
Wednesday, February 19, 2025 3:14 AM IST
വഡോദര: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് ജയം. ഗുജറാത്ത് ജയന്റ്സിനെ അഞ്ചു വിക്കറ്റിന് മുംബൈ കീഴടക്കി. സ്കോർ: ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ 120. മുംബൈ ഇന്ത്യൻസ് 16.1 ഓവറിൽ 122/5.
നാറ്റ് സ്കൈവർ (39 പന്തിൽ 57) മുംബൈക്കു വേണ്ടി അർധസെഞ്ചുറി സ്വന്തമാക്കി. ഹർലീൻ ഡിയോൾ (32) ആയിരുന്നു ഗുജറാത്തിന്റെ ടോപ് സ്കോറർ. മുബൈയുടെ ഹെയ് ലി മാത്യൂസ് മൂന്നു വിക്കറ്റ് വീഴ്ത്തി.