ബാഴ്സ തലപ്പത്ത്
Wednesday, February 19, 2025 3:14 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ എഫ്സി ബാഴ്സലോണ തലപ്പത്ത്. ഹോം മത്സരത്തില്‍ ബാഴ്സലോണ 1-0നു റയോ വയ്യക്കാനോയെ തോല്‍പ്പിച്ചതോടെയാണിത്.
28-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി നേടിയ പെനാല്‍റ്റി ഗോളിലായിരുന്നു ബാഴ്സലോണയുടെ ജയം.
24 മത്സരങ്ങള്പൂര്ത്തിയാക്കി ബാഴ്സയ്ക്ക് 51 പോയിന്റാണ്. ഇത്രയും പോയിന്റുള്ള റയല്‍ മാഡ്രിഡിനെ ഗോള്‍ വ്യത്യാസത്തില്‍ പിന്തള്ളിയാണ് ബാഴ്സ ഒന്നാം സ്ഥാനത്തെത്തിയത്. 50 പോയിന്റുള്ള അത് ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.